CHURCH NEWS
വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം
2025-02-01

കോട്ടയം: സുറിയാനി പൈതൃകത്തിലും ഇന്ത്യന്‍ സംസ്‌കാരത്തിലും മാര്‍ത്തോമാ നസ്രാണികളുടെ അതുല്യ സംയോജനമാണ് ദര്‍ശിക്കാന്‍ സാധിക്കുന്നതെന്ന് പ്രമുഖ സഭാ ചരിത്രകാരന്‍ മോണ്‍. റവ. ഡോ. പയസ് മലേക്കണ്ടത്തില്‍. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ദേശീയ സുറിയാനി ദൈവശാസ്ത്ര സിമ്പോസിയത്തിന്റെ രണ്ടാംദിനം മുഖ്യപ്രഭാഷണങ്ങളിലൊന്ന് നടത്തുകയായിരുന്നു അദ്ദേഹം. സിമ്പോസിയത്തില്‍ 5 മുഖ്യപ്രഭാഷണങ്ങളും, 15 ലഘു പ്രബന്ധാവതരണങ്ങളും, 20 ഹ്രസ്വ പഠനങ്ങളുടെ അവതരണവും, ചര്‍ച്ചകളും നടന്നു.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നായാണ് മാര്‍ത്തോമാ നസ്രാണികള്‍ കണക്കാക്കപ്പെടുന്നത്. അപ്പോസ്തോലനായ മാര്‍ത്തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വമാണ് ഇതിന് കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സജീവമായ വ്യാപാര മാര്‍ഗങ്ങള്‍ മാര്‍ത്തോമാ നസ്രാണികളെ, മിഡില്‍ ഈസ്റ്റിലെ സുറിയാനി ക്രിസ്ത്യന്‍ ലോകത്തോട് ബന്ധിപ്പിച്ചു. ഇവരുടെ മതപരമായ ആചാരങ്ങളും തത്വശാസ്ത്രവും ആഭിമുഖ്യങ്ങളുമെല്ലാം മാര്‍ത്തോമ്മ നസ്രാണികളുടെ ആചാരാനുഷ്ഠാനങ്ങളെ സാരമായി സ്വാധീനിച്ചെങ്കിലും ഇന്ത്യന്‍ സംസ്‌കാരത്തിലും അതിന്റെ തനതായ പാരമ്പര്യങ്ങളിലും അവര്‍ ഉറച്ചുനിന്നുവെന്നും പ്രമുഖ സഭാ ചരിത്രകാരന്‍ മോണ്‍. റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ പ്രസ്താവിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ദേശീയ സുറിയാനി ദൈവശാസ്ത്ര സിമ്പോസിയത്തിന്റെ രണ്ടാംദിനം മുഖ്യപ്രഭാഷണങ്ങളിലൊന്ന് നടത്തുകയായിരുന്നു ഡല്‍ഹി, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറായിരുന്ന അദ്ദേഹം. വെള്ളിയാഴ്ച്ച- രാവിലെയും ഉച്ചകഴിഞ്ഞും 5 മുഖ്യപ്രഭാഷണങ്ങളും, 15 ലഘു പ്രബന്ധാവതരണങ്ങളും, 20 ഹ്രസ്വ പഠനങ്ങളുടെ അവതരണവും, ചര്‍ച്ചകളും സിമ്പോസിയത്തിന്റെ ഭാഗമായി നടന്നു. രണ്ടു വ്യത്യസ്ത വേദികളിലാണ് ഈ അവതരണങ്ങള്‍ എല്ലാംതന്നെ നടന്നത്. 500പേര്‍ പങ്കെടുത്ത സിമ്പോസിയത്തില്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും വിവിധ സഭകളില്‍ നിന്നുള്ള ദൈവശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും അല്‍മായരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളായ മാര്‍ഗ്ഗംകളിയും പരിചമുട്ടുകളിയും സംഗീത വിരുന്നും സംഘടിപ്പിച്ചു. സുറിയാനി പൈതൃകത്തിന്റെ വൈവിധ്യവും സവിശേഷതകളും ചര്‍ച്ച ചെയ്യുന്ന നാലു അവതരണങ്ങള്‍കൂടി അന്തര്‍ദേശീയ സുറിയാനി ദൈവശാസ്ത്ര സിമ്പോസിയത്തിന്റെ ഭാഗമായി നടന്നു. സമാപന സമ്മേളനത്തില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സി. ടി അരവിന്ദകുമാര്‍ സന്ദേശം നല്‍കി.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
