CHURCH NEWS
സ്‌ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു
2025-02-01

ചങ്ങനാശ്ശേരി അതിരൂപതാ ബൈബിള്‍ അപ്പോസ്തലേറ്റിന്റെയും ഫിയാത്ത് മിഷന്റെയും ആഭ്യമുഖ്യത്തില്‍ സ്‌ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു. ചങ്ങനാശ്ശേരി സന്ദേശനിലയത്തില്‍ നടന്ന ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലിവര്‍ഷ ആഘോഷ ഭാഗമായാണ് ഈ വര്‍ഷം സ്‌ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മത്സരം വിപുലമായി നടത്തിയത്.ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍് മാര്‍ തോമസ് തറയില്‍ പറഞ്ഞു.യുദ്ധങ്ങളിലും ദുരിതങ്ങളിലും വെറുപ്പിലും വിദ്വേഷത്തിലും സ്‌നേഹത്തിലും സാഹോദര്യത്തിലും മനുഷ്യന്റകൂടെ അവനെ രക്ഷിക്കുന്നവനായി ദൈവം കൂടെയുണ്ട് എന്നതിന്റെ ചരിത്രമാണ് വിശുദ്ധ ബൈബിളെന്നും ഉദ്ഘാടനം പ്രസംഗത്തില്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ബൈബിള്‍ അപ്പോസ്തലേറ്റ് - കുടുംബക്കൂട്ടായ്മ അതിരൂപതാ ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ്ജ് മാന്തുരുത്തില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പ്രായഭേദമന്യേ എല്ലാവരും ബൈബിള്‍ കയ്യെഴുത്ത് മത്സരത്തില്‍ പങ്കെടുത്തത് ഏറെ സന്തോഷം നല്കുന്നതാണെന്ന് റവ.ഫാ.ജോര്‍ജ്ജ് മാന്തുരുത്തില്‍ പറഞ്ഞു.
ചങ്ങനാശ്ശേരി അതിരൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി 200 നു മുകളില്‍ വ്യക്തികള്‍ സമ്പൂര്‍ണ്ണ ബൈബിളിന്റയും പുതിയ നിയമത്തിന്റെ യും കയ്യെഴുത്ത് പ്രതികളുമായി മഹാസംഗമത്തിനെത്തിയത് വലിയ ആവേശമായി.ഓരോ വ്യക്തികളും ബൈബിള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായ വിസ്മയകരമായ അത്ഭുതങ്ങള്‍ പങ്കുവെച്ചത് വലിയ ദൈവവചന സാക്ഷ്യമായി.
ഫിയാത്ത് മിഷന്‍ കോഡിനേറ്റര്‍ ജോസ് ഓലിക്കല്‍,അതിരുപതാ ആനിമേറ്റര്‍ സിസ്റ്റര്‍ ചെറുപുഷ്പം എസ് എബിഎസ്,കുടുംബ കൂട്ടായ്മ അതിരൂപതാ വനിതാ വിഭാഗം ജനറല്‍ കണ്‍വീനര്‍ മറിയം പൊട്ടംകുളം,സീന വര്‍ഗീസ്, ബ്ര.തോമസുകുട്ടി പുല്ലാട്ടു കാലായില്‍, ജിക്കു ജോസഫ് ഇണ്ടിപറമ്പില്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. കയ്യെഴുത്ത് മത്സരത്തിന്റെ വിജയികളെ ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ ചങ്ങനാശ്ശേരിയില്‍ വച്ച് നടക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കും.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
