CHURCH NEWS
ഇന്ന് വിഭൂതി ബുധന്‍; വിഭൂതി തിരുനാള്‍ ആചരിച്ച് ലത്തീന്‍ കത്തോലിക്ക സമൂഹം
2025-03-05

ക്ഷാരബുധന്‍ ആചരിച്ച് വലിയനോമ്പിലേക്ക് പ്രവേശിച്ച് ലത്തീന്‍ സഭ. ദൈവാലയങ്ങളില്‍ ദിവ്യബലികളും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു.
ക്ഷാരബുധന്‍ ആചരിച്ച് ലത്തീന്‍ സഭ വലിയനോമ്പിലേക്ക് പ്രവേശിച്ചു. യേശുവിന്റെ 40 ദിന ഉപവാസത്തെ അനുസ്മരിച്ചുകൊണ്ടാണ് വിശ്വാസികള്‍ വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇനി പ്രാര്‍ത്ഥനയുടെയും പരിഹാരത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിനങ്ങളാണ്. ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുക, മുന്നോട്ടുള്ള ദിനങ്ങളില്‍ പാപപ്രലോഭനങ്ങളെ ദൈവവചനത്തിന്റെ ശക്തിയാല്‍ കീഴടക്കാനുള്ള ആത്മശക്തിക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങി മനുഷ്യന്റെ ആത്മരക്ഷ ലക്ഷ്യം വെച്ചാണ് വലിയ നോമ്പ് ആചരിക്കുന്നത്. ഒപ്പം ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതും ആഘോഷങ്ങള്‍ ഒഴിവാക്കുന്നതും നോമ്പുകാലത്തിന്റെ സവിശേഷതകളാണ്. ലത്തീന്‍ ദൈവാലയങ്ങളില്‍ പരിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ അധ്യക്ഷന്‍ വെരി റൈറ്റ് ഡോ. തോമസ് ജെ നെറ്റോ പിതാവ് വെള്ളയമ്പലം സെന്റ് തെരാസാസ് പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊല്ലം, തങ്കശ്ശേരി, ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നോമ്പാചരണത്തിന് തുടക്കം കുറിച്ചു.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
