CHURCH NEWS

അമേരിക്കയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ പതാക ഉയര്‍ത്തപ്പെട്ടു

2025-03-05

വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസത്തില്‍ അമേരിക്കയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കൂറ്റന്‍ പതാക ഉയര്‍ത്തപ്പെട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കെന്റക്കിയിലെ വാള്‍ട്ടണിലുള്ള ബവേറിയന്‍ ട്രക്കിങ് കമ്പനിയാണ് പതാക ഉയര്‍ത്തി മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത് 

അമേരിക്കന്‍ പതാകയോട് ചേര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ കൂറ്റന്‍ പതാക ഉയര്‍ത്തപ്പെട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കെന്റക്കിയിലെ വാള്‍ട്ടണിലുള്ള ബവേറിയന്‍ ട്രക്കിങ് കമ്പനിയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസത്തോടനുബന്ധിച്ച് വ്യത്യസ്തവും ആകര്‍ഷണീയവുമായ പതാക ഉയര്‍ത്തി വിശ്വാസ പാരമ്പര്യങ്ങളിലേക്ക് അമേരിക്കയെ നയിക്കാനുള്ള ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. തിരുസഭയുടെ സംരക്ഷകന്‍, തിരുക്കുടുംബത്തിന്റെ പാലകന്‍, വിവാഹിതരുടെയും കന്യാവ്രതക്കാരുടെയും മധ്യസ്ഥന്‍, തൊഴിലാളികളുടെ മധ്യസ്ഥന്‍ എന്ന വിശേഷണങ്ങളില്‍ എല്ലാം വണങ്ങപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ബഹുമാനാര്‍ത്ഥം ഉയര്‍ത്തപ്പെട്ടിരിക്കുന്ന പതാക സഭാപാരമ്പര്യങ്ങളുടെയും രക്ഷാകര ചരിത്രത്തിന്റെയും കൂടി പ്രഘോഷണമായി മാറുകയാണ്. നീതിമാനും വിനയസമ്പന്നനും ഉത്തമ കുടുംബപാലകനും സ്വര്‍ഗ്ഗത്തിന്റെ വിശ്വസ്തനുമായി ജീവിച്ച് വിശുദ്ധിയുടെ ഉന്നതപടവുകള്‍ കയറിയ വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതമാതൃക പിന്‍ചെല്ലാന്‍ ഏവരെയും ക്ഷണിച്ചുകൊണ്ട് അമേരിക്കന്‍ പതാകയ്ക്കൊപ്പം പ്രൗഢഗംഭീരമായി അന്തരീക്ഷത്തില്‍ വിഹരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ പതാക ലോകമൊട്ടാകെയുള്ള വിശ്വാസികളുടെ കയ്യടി നേടുകയാണ്.

വാള്‍ട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ച് തലമുറകളായുള്ള ഒരു കുടുംബത്തിന്റെ ബിസിനസാണ് ബവേറിയന്‍ ട്രക്കിംഗ്. ബിസിനസ്സിനൊപ്പം കത്തോലിക്കാ വിശ്വാസത്തിന് സാക്ഷ്യം നല്‍കുകയും കര്‍ത്താവായ യേശുക്രിസ്തുവിനായി പോരാടുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബവേറിയന്‍ ട്രക്കിങ് കമ്പനി തങ്ങളുടെ വെബ്സൈറ്റില്‍ വിവരിക്കുകയുണ്ടായി. തങ്ങളുടെ പ്രധാന ദൗത്യം, സമൂഹത്തിലുടനീളം ക്രിസ്തു രാജാവിന്റെ ഭരണം കൊണ്ടുവരിക എന്നതാണെന്നും അവര്‍ വ്യക്തമാക്കുയിരുന്നു. ഓരോ മാസത്തിനും യോജിച്ച രീതിയിലുള്ള കത്തോലിക്കാ പാരമ്പര്യങ്ങള്‍ സൂചിപ്പിക്കുന്ന പതാകകള്‍ അതാതു മാസത്തില്‍ ഉയര്‍ത്തി തങ്ങളുടെ ബിസിനസിലൂടെ കര്‍ത്താവിനെ മഹത്വപ്പെടുത്തി, ദൈവത്തെയും രാജ്യത്തെയും സേവിക്കുക എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ബവേറിയന്‍ കമ്പനിയുടെ സുവിശേഷ തീക്ഷ്ണത മാതൃകയാവുകയാണ്


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം