GENERAL NEWS
പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ പാര്‍ട്ടിയുണ്ടാക്കിയത് ജിഹാദ് നടപ്പിലാക്കാനെന്ന് ഇ.ഡി.
2025-03-05
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയത് ജിഹാദ് നടപ്പിലാക്കാനെന്ന് ഇ.ഡി. കോഴിക്കോട് യൂണിറ്റി ഹൗസിലെ പരിശോധനയില്‍ കണ്ടെടുത്ത രേഖകളില്‍ ഇക്കാര്യം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനവും എന്നാല്‍ പുറമെ ഒരു സാമൂഹ്യ പ്രസ്ഥാനവുമെന്ന രീതിയിലാണ് എസ്.ഡി.പി.ഐയിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നും ഇ.ഡി ചൂണ്ടികാട്ടുന്നു.
പി.എഫ്.ഐ യുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷന്‍ എം.കെ ഫൈസിയുടെ റിമാന്‍ഡുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകളിലും വാര്‍ത്താകുറിപ്പിലുമാണ് ഇ.ഡി ഗുരുതരമായ കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം എം.കെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. പി.എഫ്.ഐയും എസ്.ഡി.പി.ഐയും ഒന്നാണെന്ന് ഇ.ഡി വ്യക്തമാക്കുന്നു. എസ്.ഡി.പി.ഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി.എഫ്.ഐ ആണെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണ്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പി.എഫ്.ഐ ആണ്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ 3.785 കോടി രൂപയോളം പിഎഫ്‌ഐ എസ്ഡിപിഐക്ക് നേരിട്ട് നല്‍കിയെന്നും അന്വേഷണ സംഘം കണ്ടെത്തി. പി.എഫ്.ഐ ഹവാല ഇടപാടുകളിലൂടെയും റമ്ദാന്‍ കളക്ഷന്റെ പേരിലടക്കവും പണം സ്വരൂപിക്കുകയും ഇത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഒരു പങ്കാണ് എസ്.ഡി.പി.ഐക്കും നല്‍കിയതെന്ന് ഇ.ഡി പറയുന്നു. അറസ്റ്റിലായ എം.കെ ഫൈസിയുടെ അറിവോടെയാണ് എസ്ഡിപിഐയിലേക്ക് ഫണ്ടുകള്‍ എത്തിയിരുന്നത്. ഇവയുടെ ഉറവിടം സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും ഏജന്‍സി വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നടക്കം പണമെത്തിയത് സംബന്ധിച്ച് ഫൈസിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ കോടതി ചെലവുകള്‍ നടത്തിയതും ഈ നിരോധിത ഭീകരസംഘടനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
News
ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്
രാജ്യത്ത് വരുന്നൂ 72,300 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍
മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പില്‍ കേരളം; തിരക്ക് നിയന്ത്രിക്കല്‍ വെല്ലുവിളി
ഗാസ വെടിനിര്‍ത്തലില്‍ സൂചനകള്‍ നല്കി ട്രംപ്; ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഇന്ന്
കരൂര്‍ റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി; ചികിത്സയിലുള്ളത് 50 പേര്, 2 പേരുടെ നില അതീവ ഗുരുതരം
ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; തീരുമാനം എച്ച്1 ബി വിസ വിവാദത്തിന് പിന്നാലെ
ഒരു വായ്പക്ക് പല ചാര്‍ജ്; ഇടപെടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്
വി. ദേവസഹായം പിള്ള ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥന്‍
