GENERAL NEWS

വാക്ക് തര്‍ക്കത്തില്‍ ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കി, ധാതു ഖനന കരാറില്‍ ഏത് സമയത്തും ഒപ്പിടാന്‍ തയ്യാര്‍

2025-03-05

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. ധാതു ഖനന കരാറില്‍ ഏത് സമയത്തും ഒപ്പിടാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചു.

യുക്രെയ്‌നിനുള്ള സൈനിക-സാമ്പത്തിക സഹായങ്ങള്‍ യുഎസ് നിര്‍ത്തിവച്ചതിനു പിന്നാലെയാണ് സെലന്‍സ്‌കിയുടെ സോഷ്യല്‍ മീഡിയ വഴിയുള്ള മാപ്പുപറച്ചില്‍. ശാശ്വതമായ സമാധാനത്തിനായി ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്നും ധാതു ഖനന കരാറില്‍ ഏത് സമയത്തും ഒപ്പിടാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. നമ്മളില്‍ ആരും അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ല. ശാശ്വത സമാധാനത്തിലേക്കെത്തുന്നതിനായി യുക്രെയ്ന്‍ എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരാന്‍ തയ്യാറാണ്. യുക്രേനിയക്കാരെക്കാള്‍ സമാധാനം ആഗ്രഹിക്കുന്ന മറ്റാരുമില്ല. പ്രസിഡന്റ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ ശാശ്വതമായ ഒരു സമാധാനം നേടുന്നതിന് പ്രവര്‍ത്തിക്കാന്‍ ഞാനും എന്റെ ടീമും തയ്യാറാണെന്ന്  സെലന്‍സ്‌കി തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയില്‍ നടന്നില്ല. അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. കാര്യങ്ങള്‍ ശരിയാക്കേണ്ട സമയമാണിത്. ഭാവിയിലെ സഹകരണവും ആശയവിനിമയവും ക്രിയാത്മകമായിരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം