CHURCH NEWS

പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക: പാപ്പ

2025-03-06

പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത് പരിശുദ്ധ പിതാവ്. മാര്‍ച്ച് മാസത്തെ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗത്തിലാണ് വിശ്വാസി സമൂഹത്തോടുള്ള പാപ്പയുടെ ആഹ്വാനം. 

നാമെല്ലാവരും മനോഹരവും പരിപൂര്‍ണ്ണവുമായ ഒരു കുടുംബത്തെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കിലും പൂര്‍ണ്ണതയുള്ള കുടുംബങ്ങള്‍ നിലവിലില്ലയെന്നും ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്‌നങ്ങളും അതുപോലെ തന്നെ വലിയ സന്തോഷങ്ങളുമുണ്ടെന്നും മാര്‍പ്പാപ്പാ. ശ്വാസകോശത്തിന് ന്യുമോണിയ പിടിപ്പെട്ട് റോമിലെ ജെമേല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സീസ് പാപ്പ ആശുപത്രി വാസത്തിന് മുന്‍പായി തയ്യാറാക്കിയ മാര്‍ച്ചു മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തിന്റെ വീഡിയോയിലൂടെയാണ് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സഭാതനയരെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒരു കുടുംബത്തില്‍, ഓരോ വ്യക്തിക്കും മൂല്യമുണ്ടെന്നും, കാരണം ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തന്‍ ആണെന്നും, ഓരോ വ്യക്തിക്കും അദ്വീതീയതയുണ്ടെന്നും വിശദീകരിക്കുന്ന പാപ്പാ, ഈ വ്യത്യാസങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കും വേദനാജനകമായ മുറിവുകള്‍ക്കും കാരണമായേക്കാമെന്നും വ്യക്തമാക്കുന്നു. മുറിവേറ്റ ഒരു കുടുംബത്തിന്റെ വേദന മാറ്റാനുള്ള ഏറ്റവും നല്ല ഔഷധം ക്ഷമയാണെന്നും ക്ഷമിക്കുക എന്നതിനര്‍ത്ഥം മറ്റൊരു അവസരം നല്‍കുക എന്നാണെന്നും ദൈവം നമ്മോട് എപ്പോഴും അതു ചെയ്യുന്നുണ്ടെന്നും പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. ദൈവത്തിന്റെ ക്ഷമ അനന്തമാണെന്നും അവിടുന്ന് നമ്മോട് പൊറുക്കുകയും പുതിയ ഒരു തുടക്കത്തിന് നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്നും ക്ഷമ എപ്പോഴും കുടുംബത്തെ നവീകരിക്കുകയും പ്രതീക്ഷയോടെ മുന്നോട്ട് നോക്കാന്‍ അനുവദിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു. തങ്ങളുടെ വ്യത്യാസങ്ങളില്‍ പരസ്പര സമ്പന്നത വീണ്ടും കണ്ടെത്തിക്കൊണ്ട്, ക്ഷമയിലൂടെ മുറിവുകള്‍ക്ക് ശമനം നേടാന്‍ പിളര്‍ക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സാധിക്കുന്നതിനായി പ്രാര്‍ത്ഥന ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രാര്‍ത്ഥനാനിയോഗം അവസാനിപ്പിക്കുന്നത്. 


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം