GENERAL NEWS
വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
2025-03-06

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്‍ത്തല പ്രദേശത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച പകര്‍ത്തിയതാണെന്ന രീതിയിലായിരുന്നു ജെറിന്‍ വിഡിയോ പ്രചരിപ്പിച്ചത്. ഇതോടെ ടാപ്പിങ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ വലിയ ആശങ്കയിലായിരുന്നു. വനത്തോട് ചേര്‍ന്ന പ്രദേശമായ ആര്‍ത്തലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍തന്നെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ വനംവകുപ്പ് കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതിനൊപ്പം കടുവയെ പിടികൂടാനായി കൂടു സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനുള്ള നടപടിയുമായി വനംവകുപ്പ് മുന്നോട്ടു പോയിരുന്നു.
എന്നാല്‍, പ്രദേശത്ത് കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ജെറിനെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ വിഡിയോ ശനിയാഴ്ച തന്നെ പകര്‍ത്തിയതാണെന്ന നിലപാടിലായിരുന്നു ജെറിന്‍. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് മുന്‍പ് തനിക്ക് ലഭിച്ച വിഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോഴത്തെ സംഭവമെന്ന നിലയില്‍ പ്രചരിപ്പിച്ചതെന്ന് ജെറിന്‍ സമ്മതിച്ചത്. ജെറിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക, നാട്ടില്‍ അനാവശ്യ ഭീതിപടര്‍ത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
