CHURCH NEWS
സെന്‍സര്‍ ബോര്‍ഡ് തീരുമാനം 'വൈകി വന്ന വിവേകം': പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ രംഗത്ത്
2025-03-06

കോട്ടയം: മാര്‍ക്കോ സിനിമയുടെ പ്രദര്‍ശന അനുമതിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ച നടപടി വൈകി ഉദിച്ച വിവേകമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാടെടുക്കുന്നതില്‍ എന്ത് പ്രസക്തിയെന്നും പരിശുദ്ധ കാതോലിക്കാബാവാ ചോദിച്ചു. വിപണിയില്‍ വിഷം വില്‍ക്കാന്‍ അനുമതി നല്‍കിയ ശേഷം വില്‍പ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെ മാത്രമേ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ കാണാനാകൂ എന്നും കാതോലിക്കാബാവാ പ്രതികരിച്ചു.
മാര്‍ക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ ആരോപിച്ചു. തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈല്‍ സ്‌ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുന്‍പ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ വയലന്‍സ് രംഗങ്ങള്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാടെടുക്കുന്നതില്‍ എന്ത് പ്രസക്തിയെന്നും പരിശുദ്ധ കാതോലിക്കാബാവാ ചോദിച്ചു. വിപണിയില്‍ വിഷം വില്‍ക്കാന്‍ അനുമതി നല്‍കിയ ശേഷം വില്‍പ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെ മാത്രമേ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ കാണാനാകൂ എന്നും കാതോലിക്കാബാവാ പ്രതികരിച്ചു.
കേരളത്തില്‍ അടുത്തിടെയായി വര്‍ധിച്ചു വരുന്ന ക്രൂരമായ കൊലപാതകങ്ങള്‍ക്ക് കാരണമായി ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നത് 'മാര്‍ക്കോ', 'അനിമല്‍', 'കില്‍' എന്നീ സിനിമകളാണ്. യുവതലമുറയെ ഹരം കൊള്ളിക്കുംവിധം വയലന്‍സ് രംഗങ്ങള്‍ കുത്തിനിറച്ച് സാമ്പത്തിക ലാഭംകൊയ്ത ഈ സിനികളുടെ സ്വാധീനം സമൂഹത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ പല കോണുകളില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടനുബന്ധിച്ചാണ് മലയാള സിനിമയായ മാര്‍ക്കോയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ടുള്ള സെന്‍സര്‍ ബോര്‍ഡ് നടപടി ഒടുവില്‍ വന്നിരിക്കുന്നത്.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
