GENERAL NEWS
ഓസ്‌ട്രേലിയന്‍ ജനതയെ ആശങ്കയിലാക്കി ആല്‍ഫ്രഡ് ചുഴലിക്കാറ്റ്
2025-03-06

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തേക്ക് അടുത്ത് ആല്‍ഫ്രഡ് ചുഴലിക്കാറ്റ്. വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ക്യൂന്‍സ്‌ലാന്‍ഡിന്റെ തീരം തൊടുമെന്നാണ് പ്രതീക്ഷ. ഇതോടെ ആശങ്കയിലായിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെ 40 ലക്ഷത്തിലധികം ആളുകള്‍. അതേസമയം ആല്‍ഫ്രഡ് ചുഴലിക്കാറ്റിനെതിരെ ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി.
ഓസ്‌ട്രേലിയയുടെ മൂന്നാമത്തെ വലിയ നഗരവും ക്യൂന്‍സ്‌ലാന്‍ഡിന്റെ തലസ്ഥാനവുമായ ബ്രിസ്‌ബെന് സമീപത്തു കൂടിയാണ് ആല്‍ഫ്രെഡ് കടന്നു പോകുന്നത്. കനത്ത മഴയും മരണം വരെ സംഭവിച്ചേക്കാവുന്ന ശക്തമായ വെള്ളപ്പൊക്കവുമായിരിക്കും കാറ്റ് വിതയ്ക്കുന്നത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആയിരകണക്കിന് ആളുകള്‍ സര്‍ക്കാരിന്റെ ഇവാക്യുവേഷന്‍ ക്യാംപുകളിലേക്ക് മാറി കഴിഞ്ഞു. സ്‌കൂളുകളും വിമാനത്താവളങ്ങളും അടക്കുകയും പൊതുഗതാഗതം നിര്‍ത്തിവക്കുകയും ചെയ്തു. അവശ്യ ഭക്ഷ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വിപണികളില്‍ തിരക്കേറിയിരുന്നു. ഭക്ഷ്യസാധനങ്ങളില്‍ ചിലതിന് ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
തെക്കു കിഴക്കന്‍ ദിശയിലാണ് നിലവില്‍ ആല്‍ഫ്രെഡ് സഞ്ചരിക്കുന്നത്. വ്യാഴം രാത്രി അല്ലെങ്കില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് തലസ്ഥാന നഗരമായ ബ്രിസ്‌ബെനിലുള്‍പ്പെടെ കര തൊടുമെന്നാണ് കണക്കുകൂട്ടല്‍. തെക്കു-കിഴക്കന്‍ ക്യൂന്‍സ് ലാന്‍ഡിനും വടക്ക് കിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സിനും ഇടയിലൂടെയാണ് കാറ്റ് കടന്നു പോകുക. മണിക്കൂറില്‍ 95 കിലോമീറ്ററും ചില സമയങ്ങളില്‍ 130 കിലോമീറ്ററും വേഗത്തില്‍ വീശുന്ന കാറ്റിന്റെ തീവ്രത പ്രതീക്ഷിക്കുന്നത് കാറ്റഗറി രണ്ട് ആണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും കാറ്റഗറി 3 ആകാനുള്ള സാധ്യതയും തള്ളികളയുന്നില്ല. തെക്കു-കിഴക്കന്‍ ക്യൂന്‍സ്ലാന്‍ഡിലും വടക്കു കിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സിലുമായി 40 ലക്ഷത്തിലധികം വരുന്ന ജനത ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ കടുത്ത ആശങ്കയിലാണ്. ക്യൂന്‍സ്ലാന്‍ഡിന്റെ തലസ്ഥാനമായ ബ്രിസ്‌ബെനില്‍ മാത്രം ആയിരത്തിലധികം മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ 25 ലക്ഷത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന് ശേഷം 50 വര്‍ഷത്തിന് ശേഷം ക്യൂന്‍സ് ലാന്‍ഡിലേക്കും 35 വര്‍ഷത്തിന് ശേഷം ന്യൂ സൗത്ത് വെയില്‍സിലേക്കുമെത്തുന്ന ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ആണ് ജനത കഴിയുന്നത്. സാന്‍ഡ് കേപ് സൗത്ത് മുതല്‍ ഗ്രാഫ്റ്റന്‍, ബ്രിസ്‌ബെന്‍, ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ്, ബൈറോണ്‍ ബൈ തുടങ്ങിയ പ്രദേശങ്ങളെല്ലാം കനത്ത നിരീക്ഷണത്തിലാണ്.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
