CHURCH NEWS

പാപ്പയുടെ ആരോഗ്യനില സ്ഥായിയായി തുടരുന്നു

2025-03-07

ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ ശബ്ദസന്ദേശം പുറത്ത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സ്ഥായിയായി തുടരുകയാണെന്നും ശ്വസന സംബന്ധമായ പ്രശ്നങ്ങളൊന്നും ആവര്‍ത്തിച്ചിട്ടില്ലെന്നും വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വിശ്രമത്തിലും പ്രാര്‍ത്ഥനയിലും സമയം ചെലവഴിച്ച പാപ്പ ഉച്ചഭക്ഷണത്തിന് മുമ്പ് പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു. 

മാര്‍ച്ച് 6 വ്യാഴാഴ്ച, സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഹ്രസ്വവും എന്നാല്‍ വികാരഭരിതവുമായ ആശുപത്രിയില്‍ നിന്നുള്ള പാപ്പയുടെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷീണിതസ്വരത്തില്‍ സ്പാനിഷ് ഭാഷയില്‍ പാപ്പയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു, 'എന്റെ ആരോഗ്യത്തിനായുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഞാന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. ഇവിടെയാണെങ്കിലും ഞാന്‍ നിങ്ങളെ കൂടെയുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പരിശുദ്ധ കന്യക നിങ്ങളെ സംരക്ഷിക്കട്ടെ, നന്ദി'. ഫെബ്രുവരി 12 ലെ പ്രതിവാര പൊതു സദസ്സിനുശേഷം, മൂന്ന് ആഴ്ചയ്ക്കുശേഷമാണ് പാപ്പയുടെ ശബ്ദം വിശ്വാസികള്‍ പരസ്യമായി കേള്‍ക്കുന്നത്. ഫെബ്രുവരി 14 നായിരുന്നു ശ്വാസകോശ പ്രതിസന്ധിയെതുടര്‍ന്ന് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം