GENERAL NEWS
എസ് പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു സസ്പെന്‍ഷന്‍ പിന്‍വലിച്ചത് അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പ്
2025-03-07

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ സസ്പെന്‍ഷന്‍ ചെയ്യ്ത മലപ്പുറം മുന്‍ എസ് പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.എന്നാല്‍ പുതിയ പോസ്റ്റിംഗ് നല്കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്യ്തു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് എസ് പി സുജിത് ദാസിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണവും അന്തിമഘട്ടത്തിലെത്തിയെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. ഐജി ശ്യാം സുന്ദര്‍ നടത്തുന്ന അന്വേഷണത്തില്‍ പി വി അന്‍വര്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. എന്നാല്‍ അന്‍വറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത്തിനെയും പി ശശിയെയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തത്. അതേസമയം സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനു പിന്നാലെ, സി.പി.എമ്മിനെയും സര്‍ക്കാരിനെയും പരോക്ഷമായി പി.വി. അന്‍വര്‍ സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചു. എസ്.പി. സുജിത് ദാസ് വിശുദ്ധനെന്നും, എം.ആര്‍.അജിത് കുമാര്‍ പരിശുദ്ധനെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ലയെന്നും, കേരളത്തില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ലയെന്നുമാണ് അന്‍വര്‍ പരിഹസിച്ചത്.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
