CHURCH NEWS

കഴിഞ്ഞ രാത്രി പാപ്പ സ്വസ്ഥമായി വിശ്രമിച്ചു: വത്തിക്കാന്‍

2025-03-12

കഴിഞ്ഞ രാത്രി ഫ്രാന്‍സിസ് പാപ്പ സ്വസ്ഥമായി വിശ്രമിച്ചതായി വത്തിക്കാന്‍. രോഗത്തിന്റെ സങ്കീര്‍ണ്ണത തുടരുമ്പോഴും ആരോഗ്യസ്ഥിതിയില്‍ ചെറിയൊരു മാറ്റം കാണുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായും വത്തിക്കാന്‍ പ്രസ് ഓഫീസ് മാര്‍ച്ച് 12ന് പുറത്തുവിട്ട പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ആശ്വാസകരമായ വാര്‍ത്തയാണ് വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്. പാപ്പയുടെ രോഗത്തിന്റെ സങ്കീര്‍ണ്ണത തുടരുമ്പോഴും ആരോഗ്യസ്ഥിതിയില്‍ ചെറിയൊരു മാറ്റം കാണുന്നതായി പാപ്പയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായി വത്തിക്കാന്‍ പറയുന്നു. മുന്‍പ് ഇതേ കുറിച്ച് വ്യക്തത വരുത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാപ്പ അപകടനില തരണം ചെയ്തതായും എന്നാല്‍ പൂര്‍വ്വസ്ഥിതിയില്‍ എത്താന്‍ കുറച്ചുകാലം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി വത്തിക്കാന്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 11 രാത്രി പാപ്പ സ്വസ്ഥമായി വിശ്രമിച്ചതായി വത്തിക്കാന്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം റോമന്‍ കൂരിയക്കായ് നടന്ന നോമ്പുകാല ധ്യാനത്തില്‍ പാപ്പ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാപ്പ ജെമെല്ലി ആശുപത്രിയിലെ തന്റെ റൂമിലും ചാപ്പലിലുമായി പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുകയും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തതായി വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. 

പാപ്പയുടെ ആരോഗ്യസ്ഥിതി സ്ഥായിയായി തുടരുന്നതിനാല്‍ ചൊവ്വാഴ്ച വൈകുന്നേരം മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. റോമന്‍ കൂരിയ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുക്കുന്നതിനാല്‍ മാര്‍ച്ച് 12 ബുധനാഴ്ചകളില്‍ പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് നല്കാറുള്ള സന്ദേശവും പൊതുകൂടിക്കാഴ്ചയും ഉണ്ടാകില്ലെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം