GENERAL NEWS

നാം ജീവിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയിലെന്ന് അന്റോണിയോ ഗുട്ടെറസ്

2025-03-13

രാജ്യങ്ങള്‍ വാണിജ്യ യുദ്ധത്തിലേക്ക് കടക്കുമ്പോള്‍ എല്ലാം നഷ്ടപ്പെടുകയാണ് സംഭവിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 'ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ് നാം ജീവിക്കുന്നതെന്നും, എല്ലാം പരസ്പര ബന്ധിതമാണന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വ്യാപാര ബന്ധം നിലനില്‍ക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം എല്ലാ രാജ്യങ്ങള്‍ക്കും ഗുണം ലഭിക്കുന്ന തരത്തില്‍ അതിനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ആഗോള തലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാണിജ്യ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ അധികാരത്തിലെത്തിയ ഡോണള്‍ഡ് ട്രംപ്, അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വലിയ തീരുവ ചുമത്തുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അതേ തരത്തില്‍ തന്നെ തിരിച്ചും നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ആഗോള തീരുവ ഇതിനോടകം പ്രാബല്യത്തില്‍ വരികയും ചെയ്തു. പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയനും കാനഡയും പ്രഖ്യാപിച്ചു 

കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഇരു രാജ്യങ്ങളില്‍ നിന്നും ഉണ്ടായി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വലിയ തീരുവ ചുമത്തുന്നതിനെതിരെ പലവട്ടം ട്രംപ് ഇന്ത്യയെയും വിമര്‍ശിച്ചിരുന്നു. ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന വലിയ നികുതിയെ പക്ഷപാതപരമെന്ന് കഴിഞ്ഞയാഴ്ചയും വിശേഷിപ്പിച്ച ട്രംപ്, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വലിയ തീരുലവ ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ അടുത്ത മാസം മുതല്‍ അതേ തരത്തില്‍ നികുതി ചുമത്തി തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം