CHURCH NEWS
എലപ്പുള്ളിയില്‍ ജനകീയപ്രക്ഷോഭം വരും: മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ
2025-03-13

പാലക്കാട്: എലപ്പുള്ളി മദ്യനിര്‍മാണശാലയ്‌ക്കെക്കെതിരേ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രസ്താവിച്ചു. ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് സംഘടിപ്പിച്ച എലപ്പുള്ളി ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ കാതോലിക്കാബാവ.
കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അദ്ധ്യക്ഷത വഹിച്ചു. കാതോലിക്കാബാവ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിനു സമരജ്വാല കൈമാറി. കേരള മദ്യ വിരുദ്ധ സമിതി ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്തി. പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, ആക്ട്‌സ് പ്രസിഡന്റ് ബിഷപ് റവ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറിയും ജനകീയ കൂട്ടായ്മ സംഘാടക സമിതി ചെയര്‍മാനുമായ ജോര്‍ജ് സെബാസ്റ്റ്യന്‍, സുല്‍ത്താന്‍പേട്ട് രൂപത വികാരി ജനറല്‍ മോണ്‍ മരിയ ജോസഫ്, മന്‍സൂര്‍ അലി ഹസാനി മോളൂര്‍, സര്‍വോദയമണ്ഡലം പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, ആക്ട്‌സ് സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറര്‍ സാജന്‍ വേളൂര്‍, സമരസമിതി കണ്‍വീനര്‍ എസ്. സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. അനിത, കെ.യു. പുണ്യകുമാരി എന്നിവരും പ്രസംഗിച്ചു.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
