CHURCH NEWS

പാലായില്‍ 26ന് കെസിബിസി പ്രോ ലൈഫ് ദിനാചരണം

2025-03-13

കോട്ടയം: 2025ലെ കെസിബിസി പ്രോ ലൈഫ് ദിനാചരണം പാലായില്‍ 26ന് സംഘടിപ്പിക്കുന്നമെന്ന് സംസ്ഥാന സമിതി ഭാരവാഹികള്‍ അറിയിച്ചു. പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും, പാലാ രൂപതയിലെ വിവിധ ഇടവകകള്‍, സന്യാസഭവനങ്ങള്‍, സംഘടനകള്‍, കോളജുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. 

2025ലെ കെസിബിസി പ്രോ ലൈഫ് ദിനാചരണവും വാര്‍ഷികവും 26ന് അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന പരിപാടികള്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് സുരക്ഷയുള്ള ജീവന്‍ പ്രത്യാശയുള്ള കുടുംബം എന്ന ഈ വര്‍ഷത്തെ ആപ്തവാക്യം മുന്‍നിര്‍ത്തി പ്രോ ലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും ജീവനെതിരേയുള്ള ആനുകാലിക വിഷയങ്ങളെക്കുറിച്ചും സെമിനാറും ചര്‍ച്ചകളും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പൊതുസമ്മേളനം ആരംഭിക്കും.

കേരളത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും പാലാ രൂപതയിലെ വിവിധ ഇടവകകള്‍, സന്യാസഭവനങ്ങള്‍, സംഘടനകള്‍, കോളജുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച പ്രോ ലൈഫ് പ്രവര്‍ത്തകരെ ആദരിക്കും. പാലാ രൂപത പ്രോ ലൈഫ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു എം. കുര്യാക്കോസ്, പ്രോ ലൈഫ് സമിതി സംഘടന ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, ഡോ. ഫെലിക്സ് ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ മാതൃവേദി, പിതൃവേദി അംഗങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം