GENERAL NEWS
യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്
2025-03-26

യുഎസ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്. യാത്രയുടെ അനുമതി സ്വഭാവികമായി ലഭിക്കേണ്ടതായിരുന്നുവെന്നും, നിഷേധിച്ചത് എന്തിനെന്ന് അറിയില്ലയെന്നും, മന്ത്രി പറഞ്ഞു.
ലബനനില്‍ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ശേഷം യുഎസിലേക്കു പോകാനായിരുന്നു മന്ത്രിയുടെ തീരുമാനയച്ചിരുന്നത്. 'യാത്രക്ക് അനുമതി ലഭിക്കാതെ പോയതില്‍ കേരളത്തിന്റെ അവസരമാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം രാജ്യത്തിനു കിട്ടുന്നത് ചരിത്രത്തില്‍ ആദ്യമാണ്. സര്‍ക്കാര്‍ സംരംഭത്തിനു ലഭിച്ച അംഗീകാരം രാജ്യത്തിനും കേരളത്തിനും അഭിമാനകരമാണ്. കേരളത്തിന്റെ നേട്ടം ലോകത്തെ അറിയിക്കാന്‍ ആയില്ല. പ്രബന്ധം ഓണ്‍ലൈനായി അവതരിപ്പിക്കാമെന്നും. അംഗീകാരം കേന്ദ്ര പ്രതിനിധികള്‍ വാങ്ങട്ടെയെന്നും പി.രാജീവ് പറഞ്ഞു. മന്ത്രി തലത്തില്‍ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി. രാജീവിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ വാഷിങ്ടന്‍ ഡിസിയിലാണ് സമ്മേളനം നടക്കുന്നത്.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
