CHURCH NEWS

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

2025-03-26

പ്രതിസന്ധികളുടെ അന്ധകാരത്തില്‍ നിന്ന് ദൈവത്തിന്റെ അത്ഭുത പ്രകാശത്തിലേക്ക് മലങ്കര യാക്കോബായ സഭയെ നയിക്കാന്‍ ഇനി പുതിയ ഇടയന്‍. ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സഭയിലെ രണ്ടാം സ്ഥാനിയായി അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായെ കാതോലിക്കാബാവയായി അഭിഷേകം ചെയ്തു വാഴിച്ചു. ബെയ്റൂട്ടിലെ അച്ചാനെയിലുള്ള സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ നടന്ന സ്ഥാനാഭിഷേക ശുശ്രൂഷകള്‍ക്ക് ഇതര സഭകളുടെ മേലദ്ധ്യക്ഷന്‍മാരും, ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും, പുരോഹിതന്മാരും, പള്ളി പ്രതിനിധികളും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളടക്കം എഴുന്നൂറോളം പേര്‍ സാക്ഷ്യം വഹിച്ചു.

ഇന്ത്യന്‍ സമയം വൈകിട്ട് 8.30ന്, പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയോട് കൂടിയാണ് കാതോലിക്കാ സ്ഥാനാഭിഷേക ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന്, കാതോലിക്കാ വാഴ്ചയുടെ പ്രത്യേക ക്രമത്തിന് തുടക്കമായി. കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും ആകമാന സുറിയാനി സഭയുടെ സുന്നഹദോസിനോടുള്ള തന്റെ വിധേയത്വം പ്രഖ്യാപിച്ചുകൊണ്ട് 'ശല്‍മോസ' അഥവാ ഉടമ്പടി വായിച്ചു. ഇതേതുടര്‍ന്ന് നിയുക്ത കാതോലിക്കായില്‍ നിന്നും ഉടമ്പടി സ്വീകരിച്ച പാത്രിയര്‍ക്കീസ് തിരികെ 'സുസ്ഥാത്തിക്കോന്‍' എന്ന അധികാരപത്രം കല്പ്പിച്ചുനല്‍കി. തുടര്‍ന്ന്, മദ്ബഹായില്‍ ഭക്തജനങ്ങള്‍ക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ നിയുക്ത കാതോലിക്കായെ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് ഉയര്‍ത്തുകയും, ശ്രേഷ്ഠ കാതോലിക്ക യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്ന് എന്നു മുഖ്യകാര്‍മികന്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് 'അവന്‍ യോഗ്യന്‍ തന്നെ' എന്നര്‍ഥമുള്ള 'ഓക്‌സിയോസ്' പാത്രിയര്‍ക്കീസ് ബാവാ മുഴക്കിയപ്പോള്‍ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുച്ചൊല്ലി. തുടര്‍ന്ന്, കാതോലിക്കാബായുടെ ശിരസ്സില്‍ പാത്രീയര്‍ക്കിസ് ബാവ കരം വച്ച് റൂശ്മ ചെയ്തു മുദ്രണം ചെയ്തു ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായെ കാതോലിക്കബാവയായി പ്രഖ്യാപിക്കുകയും, സ്ഥാനീകചിഹ്നങ്ങളായ മൂന്നു മാലകളും അംശ വടിയും ശ്രേഷ്ഠ കാതോലിക്കയ്ക്കു കൈമാറുകയും ചെയ്തു. കാലം ചെയ്ത കാതോലിക്ക ബാവാമാരുടെ അംശവടികളില്‍നിന്നു തെരഞ്ഞെടുത്ത ഒരെണ്ണമാണ് ആചാരപ്രകാരം കാതോലിക്കാബാവായ്ക്കു നല്‍കിയത്. അന്ത്യോഖ്യാ സഭയുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ പ്രതീകം കൂടിയായി മാറിയിത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ശേഷിക്കുന്ന ഭാഗം ശ്രേഷ്ഠ കാതോലിക്കാ ബാവ പൂര്‍ത്തിയാക്കി. അന്ത്യോക്യാ സഭാപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയില്‍ മലങ്കര യാക്കോബായ സഭയുടെ ഉന്നത സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇനിമുതല്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് പ്രഥമന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടും. ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലിലായിരുന്നു ഭക്തിനിര്‍ഭരമായ കാതോലിക്കാ സ്ഥാനാഭിഷേക ശുശ്രൂഷകള്‍ ക്രമീകരിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട കാതോലിക്കാ വാഴ്ച്ചയുടെ ധന്യമുഹൂര്‍ത്തത്തിന് - ഇതര സഭകളുടെ മേലദ്ധ്യക്ഷന്‍മാരും, ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും, പുരോഹിതന്മാരും, പള്ളി പ്രതിനിധികളും മടക്കം എഴുന്നൂറോളം പേര്‍ സാക്ഷ്യം വഹിച്ചു. മന്ത്രി ജോര്‍ജ്ജ് കുര്യന്റെ നേതൃത്വത്തില്‍ വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എംപി, ഷോണ്‍ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും, മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ എംഎല്‍എ മാരായ അനൂപ് ജേക്കബ്, ഇ.ടി ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി.ശ്രീനിജന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും സംബന്ധിച്ചു.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം