CHURCH NEWS
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത
2025-03-26
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സിറോ മലബാര്‍ രൂപത. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ചിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തുടക്കമായി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍, വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനും, സമൂഹത്തിനു ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുവാനും രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.
അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടേയും അഭ്യര്‍ത്ഥനയുടേയും ഫലമായി, 2001 മാര്‍ച്ച് 13-ാം തീയതി രൂപീകൃതമായ ചിക്കാഗോ സിറോ മലബാര്‍ രൂപത സില്‍വര്‍ ജൂബിലി നിറവില്‍. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ആശീര്‍വാദത്തോടെ, ഇന്‍ഡ്യയ്ക്കു പുറത്തു സ്ഥാപിതമായ ആദ്യ സിറോ മലബാര്‍ രൂപത എന്ന ഖ്യാതിയും ചിക്കാഗോ രൂപതക്കു സ്വന്തം.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക്, മാര്‍ച്ച് 22 തീയതി ശനിയാഴ്ച തുടക്കമായി. ചിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍, രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിരവധി വൈദികര്‍ ചേര്‍ന്ന് അര്‍പ്പിച്ച കൃതജ്ഞത ബലിക്കുശേഷം നടന്ന പ്രൗഡോജ്ജലമായ ചടങ്ങില്‍, ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് നിലവിളക്കു കൊളുത്തി ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍, രൂപതയുടെ സ്ഥാപക ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക സില്‍വര്‍ ജൂബിലിക്കും തുടക്കം കുറിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം ലഭിച്ച ദൈവകൃപക്ക് നന്ദി പറയുന്നതിനോടൊപ്പം, രൂപതയുടെ തുടക്കകാലത്തു നേതൃത്വം നല്‍കിയ മാര്‍ അങ്ങാടിയത്തിനേയും, അക്കാലത്തു സേവനം ചെയ്ത വൈദികരെയും നന്ദിയോടെ സ്മരിക്കുന്നതായി മാര്‍ ആലപ്പാട്ട് പറഞ്ഞു.
കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം ലഭിച്ച ദൈവകൃപക്ക് നന്ദി പറയുന്നതിനോടൊപ്പം, രൂപതയുടെ തുടക്കകാലത്തു നേതൃത്വം നല്‍കിയ മാര്‍ അങ്ങാടിയത്തിനേയും, അക്കാലത്തു സേവനം ചെയ്ത വൈദികരെയും നന്ദിയോടെ സ്മരിക്കുന്നതായി മാര്‍ ആലപ്പാട്ട് പറഞ്ഞു. മാര്‍ അങ്ങാടിയത്തിന്റെ ത്യാഗോജ്വലമായ പ്രവര്‍ത്തനം കൊണ്ടും നേതൃപാടവുംകൊണ്ടുമാണ് ചിക്കാഗോ രൂപതക്കു ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയില്‍ ശക്തമായി വേരുറപ്പിക്കുവാന്‍ കഴിഞ്ഞത്. ഇന്ന്, അമ്പതില്‍പരം ഇടവകകളും, മുപ്പത്തേഴു മിഷനുകളും ഉള്ള ചിക്കാഗോ രൂപതയുടെ കീഴില്‍ എഴുപതോളും വൈദികര്‍ സേവനം ചെയ്യുന്നു. ഒരു ലക്ഷത്തോളും വിശ്വാസികള്‍ ചിക്കാഗോ രൂപതയില്‍ ഉണ്ട്. അതുപോലെ പതിനായിരത്തിലധികം കുട്ടികള്‍ വിവിധ ഇടവകകളിയായി സണ്‍ഡേസ്‌കൂളില്‍ പഠിക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് ധാരാളം ദൈവവിളികള്‍ ചിക്കാഗോ രൂപതയില്‍നിന്നുമുണ്ടായി. തദ്ദേശീയരായ ഏഴു വൈദികര്‍ ഇപ്പോള്‍ത്തന്നെ രൂപതയില്‍ സേവനം ചെയ്യുന്നു. നിലവില്‍ ഏഴുപേര്‍ വിവധ സെമിനാരികളില്‍ പഠനം നടത്തുന്നു. നമ്മുടെ വളര്‍ച്ചയില്‍, അമേരിക്കയിലെ വിവിധ കത്തോലിക്ക രൂപതകളുടെ സഹായ-സഹകരണങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും, അവരോടുള്ള നന്ദി അറിയിക്കുന്നതായും മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു.
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഇടവക തലത്തിലും രൂപതാ തലത്തിലും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കിവരുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം മെയ് 23, 24, 25 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് ഇടവകയില്‍ വച്ച് 'യുക്കിരിസ്റ്റിക് റിവൈവല്‍ കോണ്‍ഗ്രസ് നടത്തുന്നു. രണ്ടായിരത്തോളും വിശ്വാസികള്‍ പങ്കെടുക്കുന്ന ''യുക്കിരിസ്റ്റിക് റിവൈവല്‍'' അമേരിക്കയില്‍നിന്നും കേരളത്തില്‍നിന്നുമായി പ്രശസ്ത വചന പ്രഘോഷകര്‍ പങ്കെടുക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ലീഷ് ഭാഷയിലും പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി, 2026 - ല്‍ ചിക്കാഗോയില്‍ വച്ചുവിപുലമായ രീതിയില്‍ സിറോ മലബാര്‍ കണ്‍വന്‍ഷനും നടത്തുന്നതാണ്. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ നാളിതുവരെയുള്ള പ്രവര്‍ത്തങ്ങളെ വിലയിരുത്തുകയും, അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് രൂപതയെ നയിക്കുവാനും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനുമായി എപ്പാര്‍ക്കിയല്‍ അസ്സംബ്ലി കഴിഞ്ഞ ഒക്ടോബര് 28, 29,30,31 തീയതികളില്‍ ചിക്കാഗോയില്‍ സംഘടിപ്പിച്ചു .
രൂപതയുടെ മുന്നോട്ടുള്ള പ്രയാണം, പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള പദ്ധതികള്‍, രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ച, കുട്ടികളുടെ വിശ്വാസ പരിശീലനം, അവരെ വിശ്വാസത്തില്‍ അടിയുറച്ചു നിലനിര്‍ത്തുക തുടങ്ങി വിവിധ മേഖലകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രൂപരേഖ സില്‍വര്‍ ജൂബിലി ഉദ്ഘാടനവേദിയില്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് പുറത്തിറിക്കി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍, വര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനും, സമൂഹത്തിനു ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുവാനും രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് വിശ്വാസികളെ ആഹ്വാനം ചെയ്തു. ചിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങുകളില്‍ വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിശ്വാസി സമൂഹം പങ്കെടുത്തു. വികാരി ജനറാള്‍മാരായ റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. തോമസ് കടുകപ്പള്ളി, ചാന്‍സലര്‍ റവ. ഫാ. ജോര്‍ജ് ദാനവേലില്‍, സില്‍വര്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ചാമക്കാല, കത്തീഡ്രല്‍ ദേവാലയ ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
