GENERAL NEWS

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് നിര്‍ണായകം

2025-03-26

പുതിയ ആദായ നികുതി ബില്ലിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നികുതി വെട്ടിപ്പും സാമ്പത്തിക തട്ടിപ്പും തടയുന്നതിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് നിര്‍ണായകമാണെന്ന് ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ധനമന്ത്രി പറഞ്ഞു. 

200 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്താന്‍  വാട്സാപ്പ് സന്ദേശങ്ങള്‍ ഉപകരിച്ചുവെന്ന്, ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യമീഡിയ-ഡിജിറ്റല്‍ അക്കൗണ്ടുകളിലേക്ക് പ്രത്യേക അനുമതികളില്ലാതെ തന്നെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ നടത്താന്‍ അനുമതിയും പുതിയ ആദായ നികുതി ബില്ലിലുണ്ട്. മൊബൈല്‍ ഫോണുകളിലെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ വഴി കണക്കില്‍പ്പെടാത്ത 250 കോടി രൂപയുടെ പണം കണ്ടെത്തിയിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. വാട്‌സാപ്പ് സന്ദേശങ്ങളില്‍ നി് ക്രിപ്‌റ്റോ ആസ്തികളുടെ തെളിവുകളും  കണ്ടെത്തിയിട്ടുണ്ട്. വാട്‌സാപ്പ് ആശയവിനിമയം വഴി  കണക്കില്‍പ്പെടാത്ത 200 കോടി രൂപയുടെ പണം കണ്ടെത്താന്‍ സഹായിച്ചുവെന്ന്  ധനമന്ത്രി സഭയില്‍ പറഞ്ഞതായി മണികട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിള്‍ മാപ്പ് ഹിസ്റ്ററി ഉപയോഗിച്ച് പണം ഒളിപ്പിക്കാന്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതായും ബിനാമി സ്വത്തുടമസ്ഥത നിര്‍ണ്ണയിക്കാന്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വിശകലനം ചെയ്തതായും നിര്‍മലാ സീതാരാമന്‍ വെളിപ്പെടുത്തി. ക്രിപ്‌റ്റോകറന്‍സികള്‍ പോലുള്ള വെര്‍ച്വല്‍ ആസ്തികള്‍ക്ക് കണക്കുകള്‍ നല്‍കേണ്ടി വരുന്നത് ഉറപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കി. കോടതിയില്‍ നികുതി വെട്ടിപ്പ് തെളിയിക്കുന്നതിനും നികുതി വെട്ടിപ്പിന്റെ കൃത്യമായ തുക കണക്കാക്കുന്നതിനും ഡിജിറ്റല്‍ അക്കൗണ്ടുകളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നത് പ്രധാനമാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം