GENERAL NEWS
ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍
2025-03-26

ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഏഴാം ദിനവും ഇസ്താംബൂളില്‍ ഒത്തുകൂടി. വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 1,400-ലധികം പേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തു.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി കണക്കാക്കപ്പെടുന്ന മേയര്‍ എക്രെം ഇമാമോഗ്ലു അഴിമതി ആരോപണത്തില്‍ അറസ്റ്റിലായതോടെയാണ്, കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇസ്താംബൂളില്‍ അശാന്തി ആരംഭിച്ചത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്് ഏഴാം രാത്രിയിലും ഇസ്താംബൂളില്‍ ഒത്തുകൂടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുര്‍ക്കിയില്‍ വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 1,418 പ്രതിഷേധക്കാരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായി തുര്‍ക്കി ആഭ്യന്തര മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ റാലികളിലും മാര്‍ച്ചുകളിലും പങ്കെടുത്തു, മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പിരിഞ്ഞുപോകാതിരുന്നു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ അറസ്റ്റുകളെയും ബലപ്രയോഗത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയും അപലപിച്ചു. അഴിമതി ആരോപണത്തിന്റെ പേരില്‍ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത നൂറിലധികം പേരില്‍ ഒരാളാണ് ഇമാമോഗ്ലു. അറസ്റ്റിലായവരില്‍ രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. 22 വര്‍ഷമായി തുര്‍ക്കിയില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായി അധികാരത്തിലിരിക്കുന്ന എര്‍ദോഗന്റെ ഏറ്റവും ശക്തരായ എതിരാളികളില്‍ ഒരാളായാണ് പ്രതിപക്ഷ മേയറെ കാണുന്നത്. ഇമാമോഗ്ലുവിനെതിരെ മത്സരിക്കാതെ നേരത്തെയുള്ള തിരഞ്ഞെടുപ്പിലേക്ക് പോകുക എന്നതാണ് എര്‍ദോഗന്റെ തന്ത്രമെന്നാണ് വിലയിരുത്തല്‍. ഇമാമോഗ്ലുവിന്റെ അറസ്റ്റിലൂടെ തുര്‍ക്കി പൂര്‍ണ സേച്ഛാധിപത്യ ഭരണത്തിലേക്ക് പോകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തുര്‍ക്കിയില്‍ നടന്നുവരുന്ന സംഭവവികാസങ്ങളില്‍ ആശങ്കകള്‍ പ്രകടിപ്പിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
