CHURCH NEWS
ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത
2025-03-26

വയനാട് ജില്ലയിലെ ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി മാതൃകയായി മാനന്തവാടി രൂപത. പുതിയേടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക അറയ്ക്കല്‍ ഫ്രാന്‍സീസ് ലീല ദമ്പതികള്‍ ദുരിതബാധിതര്‍ക്കായി 50 സെന്റ ഭൂമി ഇഷ്ടദാനമായി നല്കി സമൂഹത്തിന് മാതൃകയായി.
പുതിയിടംകുന്ന് വി.ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവകയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറി. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ അറയ്ക്കല്‍ ഫ്രാന്‍സീസ് ലീല ദമ്പതികള്‍ ഇഷ്ടദാനമായി നല്‍കിയ 50 സെന്റ് ഭൂമിയാണ് കൈമാറിയത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ ഒരു കുടുംബം, മാനന്തവാടി, മീനങ്ങാടി, നടവയല്‍ എന്നിവിടങ്ങളിലെ ഓരോ കുടുംബത്തിനുമാണ് ഭൂമി നല്‍കിയത്. ചൂരല്‍മല ,മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ വീട് നഷ്ടമായ കുടുംബത്തിന് മാനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഡബ്ല്യു.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കും. ഈ കുടുംബത്തിനുളള ഭൂമിയുടെ രേഖകള്‍ കൈമാറി കൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പരിപാടി ഉദ്ഘാടനം ചെയ്തു. നിലവിലെ നിയമസംവിധാനങ്ങളെ ലഘൂകരിച്ചെങ്കില്‍ മാത്രമേ ഈ നാടിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കാന്‍ സാധിക്കൂ എന്ന് ഉദ്ഘാടന വേളയില്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
മറ്റ് കുടുംബങ്ങള്‍ക്കുളള ഭൂമിയുടെ രേഖകള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്കുട്ടി ബ്രാന്‍, കല്ലോടി ഫൊറോന വികാരി ഫാ.സജി കോട്ടായില്‍ എന്നിവര്‍ കൈമാറി. ഡബ്ല്യു.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ അറക്കല്‍ ഫ്രാന്‍സീസ് ലീല ദമ്പതികളെ മെമന്റോ നല്‍കി ആദരിച്ചു. 50 സെന്റ ഭൂമി ഇഷ്ടദാനമായി നല്കാന്‍ അറക്കല്‍ ഫ്രാന്‍സിസ് ലീല ദമ്പതികള്‍ തീരുമാനിക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഇടവക വികാരി ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട് ഷെക്കെയ്‌ന ന്യൂസിനോട് പങ്കുവെച്ചു. ഇതോടൊപ്പം ദൈവാലയത്തിനോടനുബന്ധിച്ച് പുതിയതായി നിര്‍മ്മിച്ച സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ ഒന്നാം ക്ലാസ്സിലേക്കും ബൈബിള്‍ നേഴ്‌സറിയിലേക്കുമുള്ള പ്രവേശനവും ആരംഭിച്ചു. മാനന്തവാടി രൂപത വികാരി ജനറാല്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിച്ചു. വെളളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ഇടവക വികാരി ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട്, കൈക്കാരന്മാരായ അനീഷ് കുറ്റിച്ചാലില്‍, തങ്കച്ചന്‍ മക്കോളില്‍, ഷാജു കുളത്താശ്ശേരി, ഷാദിന്‍ ചക്കാലക്കൂടി എന്നിവര്‍ നേതൃത്വം നല്കി.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
