CHURCH NEWS
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത
2025-03-26
.jpg)
ഇടുക്കി: വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത് ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍.ജോസ് കരിവേലിക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി പൈനാവ് വെള്ളാപ്പാറ ഡിഎഫ്ഓ ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനംവകുപ്പിനെ കയറൂരി വിട്ട് കള്ള കേസുകളില്‍ കുടുക്കി കുടിയേറ്റ ജനതയുടെ ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാം എന്ന് സര്‍ക്കാര്‍ കരുതുന്നത് വിലപ്പോകില്ലെന്ന് ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍ ജോസ് കരിവേലിക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പൈനാവ് വെള്ളാപ്പാറ ഡിഫ്ഒ ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ മൂന്നാര്‍ രാജപാത ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനമുന്നേറ്റ സമരത്തില്‍ പങ്കെടുത്തത്തിനാണ് കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനു എതിരെ കേസെടുത്തത്. രാജഭരണകാലത്ത് നിര്‍മ്മിച്ചതും പതിറ്റാണ്ടുകളോളം ജനങ്ങള്‍ ഉപയോഗിച്ചതുമായ രാജപാത കയ്യേറിയിരിക്കുന്നത് വനം വകുപ്പാണ് എന്ന് മോണ്‍.ജോസ് കരിവേലിക്കല്‍ ആരോപിച്ചു. ഒരു പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് അനധികൃതമായി വനം വകുപ്പ് കയ്യേറി കൈവശം വയ്ക്കുകയും ചെയ്ത റോഡ് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മോണ്‍.ജോസ് കരിവേലിക്കല്‍ പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡണ്ട് ജോര്‍ജ് കോയിക്കല്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി റവന്യൂ രേഖകളില്‍ റോഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന രാജപാത വനംവകുപ്പിന്റെതാണ് എന്ന് നിയമസഭയില്‍ പ്രസ്താവിച്ച വനം വകുപ്പ് മന്ത്രി ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണ് എന്ന് മോണ്‍.ജോസ് കരിവേലിക്കല്‍ ആരോപിച്ചു. ഈ വ്യാജ പ്രസ്താവന നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡണ്ട് ആവശ്യപ്പെട്ടു. ജനമുന്നേറ്റത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെയും പങ്കാളികളായവര്‍ക്കെതിരെയും വിശേഷിച്ച് അഭിവന്ദ്യ പിതാവിനെതിരെ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവകണ്ഠം മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ ഗ്ലോബല്‍ സെക്രട്ടറി ജോര്‍ജുകുട്ടി പുന്നക്കുഴി, സെസില്‍ ജോസ്, ജെറിന്‍ ജെ പട്ടാംകുളം, മാത്തുക്കുട്ടി കുത്തനാപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു. വനം വകുപ്പിന്റെ പകപോക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് വെള്ളാപ്പാറ കൊലുമ്പന്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ചു. മാര്‍ച്ച് റവ ഫാദര്‍ ജോസ് ചിറ്റടിയില്‍ രൂപതാ പ്രസിഡണ്ട് ജോര്‍ജ് കോയിക്കലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും നൂറുകണക്കിന് കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫാ. തോമസ് പുത്തൂര്‍, ഫാ. ജോസഫ് നടുപ്പടവില്‍, രൂപതാ സമിതി അംഗങ്ങളായ ജോസഫ് ചാണ്ടി തേവര്‍ പറമ്പില്‍ അഗസ്റ്റിന്‍ പരത്തിനാല്‍, ജോസ് തോമസ്, സാന്റോ തളിപ്പറമ്പില്‍, ഒഴുകയില്‍, ഷാജി പുരയിടത്തില്‍, ജോയി വള്ളിയാം തടം ടോമി ഇളംതുരുത്തിയില്‍ ആഗ്‌നസ് ബേബി റിന്‍സി സിബി മിനി ഷാജി ജോസ് പാലാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
