GENERAL NEWS

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

2025-03-29

മ്യാന്‍മറിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നതായി റിപ്പോര്‍ട്ട്. 1600ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. 

മ്യാന്‍മറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറായി ഇന്നലെ ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളും ഉണ്ടായി. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഉയരുന്നതായി മ്യാന്‍മറിലെ സൈനിക ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്‍മറിന്റെ ഭരണത്തിലുള്ള സൈന്യവും ഒന്നിലധികം പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഒരു നൂറ്റാണ്ടിലേറെയായി മ്യാന്‍മറില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഇത്. സൈന്യം അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം ബാങ്കോക്കിലുണ്ടായ ഭൂകമ്പത്തില്‍ 10 ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബാങ്കോക്കിലെ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രണ്ടായിരത്തിലധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ 100 ല്‍ അധികം എഞ്ചിനീയര്‍മാരെ നിയോഗിക്കുമെന്ന് ബാങ്കോക്ക് നഗര അധികൃതര്‍ അറിയിച്ചു. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലും മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്‍മറിന് കൈത്താങ്ങായി ഇന്ത്യ, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചു.


VIDEO NEWS

ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍മാരെ കണ്ട അനുഭവം പങ്കുവച്ച് സിസ്റ്റര്‍ വന്ദനയുടെ വികാരിയച്ചന്‍

''ഛത്തിസ്ഗഢ് വിഷയത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് വളരെയേറെ നന്ദി ''റോയച്ചൻ കലക്കി! FR ROY KANNANCHIRA

''ഈ കച്ചവടത്തിൽ എനിക്ക് ലാഭം മാത്രം ...''താൻ കണ്ടെത്തിയ നിധിയെപ്പറ്റി മനസ്സ് തുറന്ന് ഡാനിയേലച്ചൻ

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം