CHURCH NEWS

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം

2025-03-29

ഇടുക്കി: കട്ടപ്പന-ഇടുക്കി രൂപത തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് നോമ്പുകാല തീര്‍ത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂപതകളില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ ഒട്ടനവധി വിശ്വാസികളാണ് കുരിശുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 11ന് നാല്പതാം വെള്ളിയാഴ്ച്ച ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ കാല്‍നട കുരിശുമല തീര്‍ത്ഥാടനം ആരംഭിക്കും. 

വലിയ നോമ്പിലെ കുരിശുമല കയറ്റത്തിന്റെ ഭാഗമായി അഭിവന്ദ്യ ഇടുക്കി രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇന്നലെ രൂപതയിലെ ഏതാനും വൈദികരോടൊപ്പം വൈകുന്നേരം കുരിശുമല കയറി പ്രാര്‍ത്ഥിച്ചു. കൂടാതെ, കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി ചേനപ്പാടി, ചാമംപതാല്‍, വെളിച്ചിയാനി തുടങ്ങിയ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ മലകയറാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 9.30ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്നും കുരിശുമല കയറ്റം ആരംഭിച്ചപ്പോള്‍ നൂറുകണക്കിന് വിശ്വാസികളാണ് കുരിശിന്‍ന്റെ വഴിയില്‍ പങ്കുചേര്‍ന്നത്. ഇന്ന് കുരിശുമലയില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍ ഫാ. ജോസ് കരിവേലിക്കല്‍, ഫാ. തോമസ് വലിയമംഗലം എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. കുരിശുമലയിലെത്തിയ മുഴുവന്‍ വിശ്വാസികള്‍ക്കും മലയിലെ തിരുസ്വരൂപങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു.

ഏപ്രില്‍ 11ന് നാല്പതാം വെള്ളിയാഴ്ച്ച ഇടുക്കി രൂപത കാല്‍നട കുരിശുമല തീര്‍ത്ഥാടനം അഭിവന്ദ്യ ഇടുക്കി രൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും ആരംഭിക്കും. അന്നേദിവസം രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കാല്‍നട തീര്‍ത്ഥാടനം കുരിശുമലയിലേക്ക് നടക്കുന്നതാണ്. എഴുകുംവയല്‍ കുരിശുമല കയറുന്നതിനും നോമ്പുകാല തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടക ദൈവാലയ ഡയറക്ടര്‍ ഫാ. തോമസ് വട്ടമല, അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ വള്ളിയാംതടം എന്നിവര്‍ അറിയിച്ചു.


News

വി ഡി സതീശന്‍ നിയുക്ത കേരള മുഖ്യമന്ത്രി, സത്യപ്രതിജ്ഞ തിങ്കളാഴ്ച, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നിയുക്ത ...

നീറ്റ് പരീക്ഷ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി , പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ...

ഇന്ത്യയന്‍ ഊര്‍ജ്ജ കരാറുകള്‍ നിറവേറ്റുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി , കൂടങ്കുളം ആണവ നിലയം പ്രധാന ...

സീനിയോറിറ്റി പരിഗണിച്ചില്ല!, അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ അതിശക്തമായ ആക്രമണം , ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ ...

ബീജിങ്ങില്‍ അമേരിക്കന്‍ ചൈനീസ് പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച , ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ ...

കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ യുവതി മരിച്ചു ; പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി ...

ഇറാന്‍ ജെറ്റുകള്‍ക്ക് സംരക്ഷണമൊരുക്കി പാകിസ്താന്‍ ജെറ്റുകള്‍ നൂര്‍ ഖാന്‍ എയര്‍ബേസില്‍ പാര്‍ക്ക് ചെയ്യാന്‍ ...

VIDEO NEWS

കേരളത്തെ ഇനി വി ഡി നയിക്കും

KCBC വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം മെയ് 14 വൈകീട്ട് 4 മുതല്‍

കേരളത്തെ നയിക്കാന്‍ സതീശന്‍.. ഇടഞ്ഞ് രമേശ് ചെന്നിത്തല

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU