GENERAL NEWS

സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

2025-03-29

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. നിരക്കുവര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ വന്‍ വര്‍ദ്ധനവിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത് തിരുവന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാര്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളില്‍ പുതുക്കിയ നിരക്കുകളാണ് ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.

തിരുവല്ലത്ത് ഒരു യാത്രയ്ക്കുള്ള നിരക്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ക്ക് 15 രൂപയും അടക്കമാണ് ടോള്‍ വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചത്. കാറുകള്‍ക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 230 രൂപയുമാണ് നിലവിലെ നിരക്ക്. പുതുക്കിയ നിരക്ക് പ്രകാരം 160 രൂപയും 240 രൂപയുമായി മാറും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നരവര്‍ഷത്തിനുള്ളില്‍ അഞ്ചാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. 

നിലവില്‍ കാറിനുള്ള മാസം പിരിക്കുന്ന ടോള്‍ പിരിവ് 5100 രൂപയാണ്. പുതുക്കിയ ടോള്‍ കാറിന്റെ മന്തിലി പാസിന് 5375 രൂപ നല്‍കണം എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം അന്‍പത് രൂപ നല്‍കേണ്ടി വരും. പാലക്കാട് ജില്ലയിലെ വാളയാറിലും പന്നിയങ്കരയിലും രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. വര്‍ഷം തോറുമുള്ള ആനുപാതിക വര്‍ധനയെന്നാണ് ടോള്‍ പിരിവെന്ന് കമ്പനി വിശദീകരണം നല്‍കിയത്. വാളയാര്‍ ടോളില്‍ ജീപ്പിനും കാറിനും കഴിഞ്ഞവര്‍ഷം നിശ്ചയിച്ചിരുന്ന ടോള്‍ നിരക്കാണ്. വാളയാര്‍ ടോള്‍ പ്ലാസ ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ വാഹന യാത്രികരുടെ പ്രതിമാസ നിരക്ക് 340 ല്‍ നിന്നും 350 രൂപയായി  ടോള്‍ നിരക്ക് ഉയര്‍ത്തിയിട്ടുമുണ്ട്.


News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്