GENERAL NEWS

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം നെതന്യാഹു തന്നെ വലിച്ചിഴയ്ക്കില്ലെന്ന് ട്രംപ് നയതന്ത്രം പരാജയപ്പെട്ടാല്‍ സൈനിക നടപടി സ്വീകരിക്കും

2025-04-26

ഇറാനുമായുള്ള യുദ്ധത്തിലേക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ വലിച്ചിഴയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും നയതന്ത്രം പരാജയപ്പെട്ടാല്‍ ഇറാന്റെ ആണവ പദ്ധതിയെ പരാജയപ്പെടുത്താന്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ സംയുക്ത ആക്രമണ പരമ്പര നടത്താനുള്ള ഇസ്രായേലിന്റെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചതില്‍ പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ.്  ഇസ്രായേലിന്റെ പദ്ധതികളെ പൂര്‍ണ്ണമായും തടഞ്ഞിട്ടില്ലെന്നും എന്നാല്‍ ആക്രമണവുമയി  മുന്നോട്ട് പോകാന്‍ സൗകര്യമൊരുക്കിയില്ല എന്നും പറഞ്ഞു. ബോംബുകള്‍ വര്‍ഷിക്കുന്നതിനേക്കാള്‍ ഒരു കരാറാണ് തനിക്ക് ഇഷ്ടമെന്നാണ് താന്‍ പറഞ്ഞത്. ആക്രമണമില്ലാതെ തന്നെ ഒരു കരാറില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ഇറാനെ ആണവ ചര്‍ച്ചകള്‍ക്കായി കൊണ്ടുവരുന്ന പ്രക്രിയയിലുടനീളം സൈനിക നടപടി ആവശ്യമായി വന്നേക്കാമെന്നും ട്രംപ് പറഞ്ഞു. നയതന്ത്രം പരാജയപ്പെട്ടാല്‍ ഇറാന്റെ ആണവ പദ്ധതിയെ പരാജയപ്പെടുത്താന്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് ആവര്‍ത്തിച്ച യുഎസ് പ്രസിഡന്റ്, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവുമായോ പ്രസിഡന്റുമായോ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.ഇസ്രായേല്‍ ഇറാനുമായി യുദ്ധം നടത്തിയാലും തന്നെ അതിലേക്ക് വലിച്ചിഴക്കില്ലെന്നും സൗദി അറേബ്യയയും  ഇസ്രായേലുമായുള്ള ബന്ധം വളരെ വേഗത്തില്‍ സാധാരണ നിലയിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഗാസയിലെ മരണസംഖ്യയില്‍ തന്റെ മുന്‍ഗാമിയായ ജോ ബൈഡനെ ട്രംപ് കുറ്റപ്പെടുത്തി, കാരണം ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും ജോ ബൈഡന്‍ എടുത്തുകളഞ്ഞെന്നും അത് പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന് ധനസഹായം നല്‍കാന്‍ ഇറാനെ പ്രാപ്തരാക്കിയെന്നും ട്രംപ് പറഞ്ഞു.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം