CHURCH NEWS
പരിശുദ്ധ മറിയം നല്‍കിയ നിര്‍ദേശപ്രകാരം അന്ത്യവിശ്രമം, വെളിപ്പെടുത്തലുമായി കര്‍ദ്ദിനാള്‍ റൊളാണ്ടസ് മക്രിക്കസ്
2025-04-29

പരിശുദ്ധ മറിയം നല്‍കിയ നിര്‍ദേശപ്രകാരമാണ് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ തനിക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ റൊളാണ്ടസ് മക്രിക്കസ്. പാപ്പ തന്റെ കല്ലറയെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരുന്നത് ഏപ്രില്‍ 25 ആം തീയതി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു സെന്റ് മേരി മേജര്‍ ബസിലിക്കയുടെ കോ അഡ്ജൂറ്റര്‍ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദ്ദിനാള്‍ റൊളാണ്ടസ് മക്രിക്കസ്.
''പരിശുദ്ധ കന്യകാമറിയം പറഞ്ഞു, കല്ലറ തയ്യാറാക്കിക്കൊള്ളുക 'എന്നായിരുന്നു പാപ്പ തന്നോട് പറഞ്ഞതെന്ന് കര്‍ദ്ദിനാള്‍ റൊളാണ്ടസ് മക്രിക്കസ് അനുസ്മരിച്ചു. 2022 ല്‍, പാപ്പയുമായി സാന്താ മരിയ മജോറെ ദൈവാലയത്തിലെ ചില പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കവേ, പാപ്പക്ക് ആ ദേവാലയം ഏറെ ഇഷ്ടമുള്ളതുകൊണ്ട് പാപ്പയുടെ കല്ലറ അവിടെ പണിയണമെന്നാണോ ആഗ്രഹം എന്ന് താന്‍ ചോദിക്കുകയുണ്ടായി. സാധാരണയായി പാപ്പമാരുടെ ഭൗതികശരീരം സംസ്‌കരിക്കുന്നത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായതുകൊണ്ട്, അവിടെ തന്നെ മതിയാകും എന്നായിരുന്നു പാപ്പാ അപ്പോള്‍ പറഞ്ഞത്.
പക്ഷെ ഒരാഴ്ച കഴിഞ്ഞ് പാപ്പ തന്നെ വിളിക്കുകയും, മരിയ മജോറെ ബസിലിക്കയില്‍ കല്ലറ ഒരുക്കാന്‍ പരിശുദ്ധ മറിയം നിര്‍ദ്ദേശിച്ച കാര്യം അറിയിക്കുകയുമായിരുന്നു. പരിശുദ്ധ അമ്മ തന്നെ മറന്നില്ല എന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നു പറഞ്ഞ പാപ്പ, കല്ലറക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ സാലുസ് പോപ്പുലി റൊമാനി ചിത്രം വണക്കത്തിലുള്ള മെയിന്‍ ചാപ്പലില്‍ ആകരുത് തന്റെ കല്ലറ എന്ന നിര്‍ബന്ധം പാപ്പക്കുണ്ടായിരുന്നു. കാരണം, ചാപ്പല്‍ ദൈവാരാധനക്കും 'സാലസ് പോപ്പുലി റൊമാനി' എന്ന മാതാവിന്റെ അത്ഭുത ചിത്രത്തിന്റെ വണക്കത്തിനും വേണ്ടി ഉള്ളതാണ്. അതിനായി വരുന്നവരുടെ ശ്രദ്ധ തന്റെ കല്ലറയിലേക്ക് പോകരുത് എന്ന പാപ്പയുടെ ദീ്ര്‍ഘവീക്ഷണമായിരുന്നു ഈ തീരുമാനത്തിന് പിന്നിലെന്നും കര്‍ദ്ദിനാള്‍ റൊളാണ്ടസ് മക്രിക്കസ് വ്യക്തമാക്കി. തന്റെ ആഗ്രഹപ്രകാരം, പരിശുദ്ധ അമ്മയുടെ മടിത്തട്ടില്‍ അന്ത്യവിശ്രമം പുല്‍കിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയെ പറ്റി കര്‍ദ്ദിനാള്‍ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ ലോകശ്രദ്ധ നേടുകയാണ്
News

കണ്ടെയ്നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.
