CHURCH NEWS

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍

2025-04-29

സ്‌പെയിനില്‍ ഫ്രാന്‍സിസ് പാപ്പയോടുള്ള ബഹുമാനസൂചകം ഡ്രോണ്‍ ഷോ നടത്തി. 200 ഡ്രോണുകളാണ് ആകാശത്ത് പ്രകാശം പരത്തി പാപ്പയുടെ ചിത്രം സൃഷ്ടിച്ചത്.മോണ്‍സെറാത്ത് ആബിയുടെ 1000-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോയും നടന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം സംസ്‌കരിച്ചതിന് തൊട്ടുപിന്നാലെയുള്ള ഡ്രോണ്‍ ഷോ മനോഹരമായ ഒരു അനുഭവമായിരുന്നുവെന്നുമാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നത്. എപ്പോഴും നിരവധി കൂട്ടായ്മകളിലും എല്ലാ സഭാ ജനങ്ങളിലും പാപ്പ പങ്കുചേര്‍ന്നിരുന്നു. അതുപോലെ ഈ ആഘോഷത്തിലും പാപ്പ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും സന്യസ്തര്‍ പറഞ്ഞു. 

പന്ത്രണ്ട് വര്‍ഷക്കാലം സഭയെ നയിച്ച പാപ്പയെ എന്നും മനസ്സില്‍ സൂക്ഷിക്കേണ്ടതാണെന്നും സന്യസ്തര്‍ പറഞ്ഞു. മോണ്ട്‌സെറാറ്റ് കന്യകയുടെയും മറ്റ് മതപരമായ ചിത്രങ്ങളും ഉള്‍ക്കൊണ്ട ഡ്രോണ്‍ ഷോയില്‍ നാട്ടുകാരും വിനോദസഞ്ചാരികളും പങ്കെടുത്തു. ഏപ്രില്‍ 21 തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തത്്. തുടര്‍ന്ന് ഏപ്രില്‍ 26 ശനിയാഴ്ച ഇറ്റാലിയന്‍ തലസ്ഥാനത്തെ നാല് പ്രധാന ബസിലിക്കകളിലൊന്നും, കര്‍ദ്ദിനാളും മാര്‍പാപ്പയും ആയിരുന്ന കാലത്ത് പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നതുമായ മേരി മേജര്‍ ബസിലിക്കയില്‍് ഫ്രാന്‍സിസ് പാപ്പയെ സംസ്‌ക്കരിച്ചു. പാപ്പയുടെ ആഗ്രഹപ്രകാരം വത്തിക്കാന്‍ കല്ലറ ലളിതമായാണ് ഒരുക്കിയിരിക്കുന്നത്. പള്ളി പൊതുജനങ്ങള്‍ക്കായി തുറന്നതുമുതല്‍ നിരവധി ആളുകളാണ് ശവകുടീരത്തിന് സമീപം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം