GENERAL NEWS
നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു
2025-04-29

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി ഇന്ത്യ. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു. സെന്‍സിറ്റീവായ വിഷയങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിധത്തില്‍ യൂട്യൂബ് ചാനലുകള്‍ അവതരിപ്പിച്ചിരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരണ്‍ വാലിയില്‍ നടന്ന അതിക്രൂരവും നിഷ്ഠൂരവുമായ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യക്കെതിരെയും ഇന്ത്യന്‍ സൈന്യത്തിനെതിരെയും വിവിധ സുരക്ഷാ ഏജന്‍സികള്‍ക്കെതിരെയും പ്രകോപനപരമായ ഉള്ളടക്കം പങ്കുവെക്കുന്ന പാക് യൂട്യൂബ് ചാനലുകളാണ് ഭാരതം വിലക്കിയത്. സെന്‍സിറ്റീവായ വിഷയങ്ങളെ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയിലാണ് യൂട്യൂബ് ചാനലുകള്‍ അവതരിപ്പിച്ചിരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ വിവരണങ്ങള്‍ നല്‍കുന്ന ഇത്തരം ചാനലുകളില്‍ പ്രമുഖ പാക് വെബ്‌സൈറ്റുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
News

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് യൂണിഫോമിലായിരിക്കുമെന്നും മന്ത്രി ...

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
