GENERAL NEWS

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

2025-04-29

റഫാല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്‍സും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. നാവികസേനയ്ക്കായി മറീന്‍ അഥവാ റഫാല്‍ എം വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങുക. 22 സിംഗിള്‍ സീറ്റര്‍ ജെറ്റുകളും നാല് ഇരട്ട സീറ്റ് ട്രെയിനര്‍ വിമാനങ്ങളും വാങ്ങുന്നതിനാണ് കരാര്‍. 2031 ഓടെ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്

നാവികസേനയുടെ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ റഫാല്‍ എം വിമാനങ്ങള്‍ വിന്യസിക്കാനാണ് തീരുമാനം. കാലപ്പഴക്കം മൂലം നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങള്‍ക്കു പകരമായിട്ടാണ് റഫാല്‍ എം വരുക. രാജ്യത്തിന്റെ സമുദ്രശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍. ലോകത്തെ ഏറ്റവും ആധുനികമായ നാവിക പോര്‍വിമാനമായാണ് റഫാല്‍ എം വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഫ്രഞ്ച് നാവികസേനയ്ക്കു മാത്രമാണ് റഫാല്‍ എം പോര്‍വിമാനങ്ങളുള്ളത്. കരാറിലൂടെ ഇന്ത്യയും ഫ്രാന്‍സുമായുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കാനും സാധിക്കും. നിലവില്‍ 36 റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാണ്. ഇതോടെ നാവിക സേനയുടെ ശക്തി ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം