GENERAL NEWS
ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി
2025-04-29

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയില്‍നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യയില്‍ നിന്ന് ഉടന്‍ സൈനികാക്രമണമുണ്ടാകുമെന്നാണു സൂചനയെന്ന് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു അതേസമയം നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് പ്രതിരോധമന്ത്രി വ്യകതമാക്കി ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടന്നും, ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങള്‍ തങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടന്നും പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു
'ഇന്ത്യയില്‍നിന്നുണ്ടാകാന്‍ സാധ്യതയുള്ള തിരിച്ചടി ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കുമെന്നും മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണു കൊല്ലപ്പെട്ടത്. ഭീകരവാദികളില്‍ രണ്ടുപേര്‍ പാക്കിസ്ഥാന്‍കാരാണെന്നു ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കു പങ്കില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ വാദമുന്നയിച്ചത്.
News

കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്‍വന്‍ഷന്‍

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു
