CHURCH NEWS
ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും
2025-05-10

കത്തോലിക്ക സഭയുടെ കാത്തിരിപ്പിന് വിരാമമായി. ആഗോള കത്തോലിക്ക സഭയെ ഇനി ലെയോ പതിനാലാമന്‍ മാര്‍പാപ്പ നയിക്കും. അമേരിക്കയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റാണ് ലെയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ വലിയ മുക്കുവനായി അവരോധിതനായിരിക്കുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരം ജനനിബിഢമായിരുന്നു. ഏവരുടെയും കണ്ണുകള്‍ സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ ആണ്. ആദ്യ ദിനത്തിലെ വോട്ടിങ്ങില്‍ ഏവരെയും നിരാശപ്പെടുത്തി സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്നും ഉയര്‍ന്നത് കറുത്ത പുക. അടുത്ത ദിവസവും ആകാംക്ഷയോടെ ലോകം സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയിലേക്ക് കണ്ണും നട്ടിരുന്നു. മെയ് 8ന് നടന്ന ഒന്നും രണ്ടും വോട്ടെണ്ണലില്‍ ഫലം വിപരീതം തന്നെ. ഇനി പ്രതീക്ഷ രണ്ടാം ദിനത്തിലെ മൂന്നാം ബാലറ്റ്. ഫലം അനുകൂലമോ വിപരീതമോ എന്നറിയാന്‍ വന്‍ ജനാവലി ചത്വരത്തില്‍. പ്രാദേശിക സമയം 6.11 പുതിയ ചരിത്രം കുറിച്ചുകൊണ്ട് സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക പ്രവഹിച്ചു. ജനം ഹര്‍ഷാരവം മുഴക്കി. ഒരു മണിക്കൂറിന് ശേഷം കര്‍ദ്ദിനാള്‍ സംഘത്തിലെ മുതിര്‍ന്നയാള്‍ പ്രോട്ടോഡീക്കന്‍ കര്‍ദ്ദിനാള്‍ ഡൊമിനിക് മാംബര്‍ട്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' എന്ന് പ്രഖ്യാപിച്ചു. നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു. കര്‍ദ്ദിനാളായി സിസ്‌റ്റൈന്‍ ചാപ്പലിലേക്ക് കടന്ന അമേരിക്കയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് ഇനി കത്തോലിക്ക സഭയുടെ വലിയ മുക്കുവന്‍. കണ്ണീരിന്റെ മുറിയില്‍ വെച്ച് സ്ഥാനിക വിസ്താരം അണിഞ്ഞു ലെയോ 14മന്‍ എന്ന പേര് സ്വീകരിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്യാനും ഉര്‍ഭി എത്ത് ഓര്‍ബി ആശീര്‍വാദം നല്കാനും അദ്ദേഹം എത്തി. വിശ്വാസികള്‍ ഹര്‍ഷാരവത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു.
നിങ്ങള്‍ക്ക് സമാധാനം! എന്ന വാക്കുകളോടെയാണ് അദ്ദേഹം പാപ്പ പദവിയിലെ ആദ്യ പ്രസംഗത്തിന് തുടക്കം കുറിച്ചത്. ഉയിര്‍ത്തെഴുന്നേറ്റ മിശ്ശിഹാ ആദ്യം പറഞ്ഞ വാക്കുകളാണ് ഇവ. നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അതെ വാക്കുകള്‍ തന്നെ ആശംസിച്ചുകൊണ്ട് ഞാന്‍ പ്രവേശിക്കട്ടെ എന്നായിരുന്നു ലെയോ 14മന്‍ പാപ്പയുടെ ആദ്യ അഭിസംബോധന. സന്ദേശത്തിന് ശേഷം പുതിയ പാപ്പ ഉര്‍ഭി എത്ത് ഓര്‍ബി ആശീര്‍വാദം ലോകത്തിനും റോമ നഗരത്തിനുമായി നല്കി.
News

കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്‍വന്‍ഷന്‍

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു
