CHURCH NEWS
സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്‍വന്‍ഷന്‍
2025-05-20
കൊച്ചി: ലത്തീന്‍ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎല്‍സിഎ എറണാകുളം ജില്ലാ സമുദായസംഗമം. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ലത്തീന്‍ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎല്‍സിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാര്‍ട്ടികളെ മാത്രമേ സമുദായം പരിഗണിക്കൂ. എല്ലാകാലത്തും സമദൂരമായി തുടരാന്‍ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ലത്തീന്‍ കത്തോലിക്കരെന്നു കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് സി. ജെ. പോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോ. മാത്യു ഇലഞ്ഞിമിറ്റം, ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എംഎല്‍എ, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു, കെ.സി.എഫ് ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജുകുട്ടി, അല്മായ കമ്മീഷന്‍ അസോ. ഡയറക്ടര്‍ ഷാജി ജോര്‍ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് , കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനില്‍ കുത്തൂര്‍, കെഎല്‍സിഎ കൊച്ചി രൂപത ട്രഷറര്‍ ജോബ് പുളിക്കില്‍, അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ റോയ് ഡി ക്കുഞ്ഞ, ട്രഷറര്‍ എന്‍.ജെ. പൗലോസ്, വൈസ് പ്രസിഡന്റ് ബാബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഐ ഫൗണ്ടേഷനുമായി സഹകരിച്ച് കെഎല്‍സിഎ നടപ്പിലാക്കുന്ന നേത്ര ചികിത്സാ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. കെഎല്‍സിഎ മുഖപത്രം സത്യനാദം പ്രത്യേക പതിപ്പ് ബിഷപ് ഡോ.ആന്റണി വാലുങ്കല്‍ കിന്‍ഫ്ര ചെയര്‍മാന്‍ സാബു ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
News
ദിവ്യകാരുണ്യ വാനമ്പാടി അജ്‌ന ജോര്‍ജ്, ഈശോക്കൊച്ചിന് നിത്യതയില്‍ നാലാം ജന്മദിനം, അജ്‌നയുടെ മരിക്കാത്ത ...
കര്‍ഷകനെയും കൃഷിയെയും അന്യമാക്കുന്ന പക്ഷിപ്പനി, കര്‍ഷകനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികളും
കാനഡയുമായി ഇടഞ്ഞ് ട്രംപ് , ബോര്‍ഡ് ഓഫ് പീസില്‍ നിന്നും കാനഡ ഔട്ട് , കാനഡയെ ക്ഷണിച്ച തീരുമാനം ട്രംപ് ...
ട്വന്റി20 പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം, ട്വന്റി20 പാര്‍ട്ടിയില്‍ പൊട്ടിത്തെറി, 'ഒന്നോ രണ്ടശതമാനം ...
കേരളത്തില്‍ നിന്ന് മോദി തമിഴ്നാട്ടിലെയ്ക്ക, ഡിഎംകെയ്ക്കതിരെ മോദിയുടെ കടന്നാക്രമണം പ്രതീക്ഷിക്കുന്നു, ...
യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ സുപ്രധാന പ്രഖ്യാപനം, യുദ്ധം അവസാനിപ്പിക്കുന്നതിന് കരാര്‍ ഉടന്‍ നിലവില്‍ ...
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി
ഇന്ത്യയുടെ ബഹിരാകാശത്തെ പ്രിയപുത്രി, സുനിത വില്യംസ് വിരമിച്ചു, ഇതിഹാസതുല്യമായ 27 വര്‍ഷങ്ങള്‍
