GENERAL NEWS
കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം
2025-05-27

കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കൊല്ലം തീരദേശത്തും കേരളത്തിലെ മറ്റ് തീരദേശപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്.
കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തില്‍ മാത്രമെ നില്‍ക്കാന്‍ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.കണ്ടെയ്‌നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കപ്പല്‍ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു.
കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്. അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്‌നറുകള്‍ അടിഞ്ഞു. ചവറയിലും ശക്തികുളങ്ങരയിലും മൂന്ന് കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ശക്തികുളങ്ങരയിലെ മദാമ്മ തോപ്പിലാണ് മൂന്ന് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. നീണ്ടകര ആല്‍ത്തറമൂട് ഭാഗത്തും കണ്ടെയ്‌നര്‍ കണ്ടെത്തി. വിദഗ്ധസംഘവും കസ്റ്റംസും അടക്കം ഇവിടങ്ങളില്‍ പരിശോധനയ്ക്ക് ഉടനെത്തും. മത്സ്യത്തൊഴിലാളികളാണ് കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞത് ആദ്യം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശവാസികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്‌നറുകളില്‍ ചിലതിന്റെ ഡോര്‍ തുറന്ന നിലയിലാണ്. പരിശോധനയ്ക്കുശേഷമായിരിക്കും കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ കാര്യത്തിലടക്കമുള്ള വിവരങ്ങള്‍ ലഭിക്കുക. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് യാതൊരു കാരണവശാലും പോകരുതെന്നും തൊടാന്‍ ശ്രമിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു.
News

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് യൂണിഫോമിലായിരിക്കുമെന്നും മന്ത്രി ...

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
