GENERAL NEWS

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു

2025-06-27

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, വിവിധ ഡാമുകള്‍ തുറന്നു.  രാവിലെയോടെയാണ് വിവിധ ജില്ലകളിലെ ഡാമുകള്‍ തുറന്നത്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രത നിര്‍ദേശങ്ങളും നല്‍കി. പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 


മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവയാണ് ഇന്ന് രാവിലെ 10 മണിയോടെ തുറന്നത്.വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. അതേസമയം മഴ കന ക്കുന്നതിനാല്‍ പ്രളയ സാധ്യത മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്‍ വിവിധ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പത്തനംതിട്ട മണിമല കല്ലൂപ്പാറ സ്റ്റേഷന്‍ പരിസരത്തും കല്‍പ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമില്‍ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റര്‍ തുറന്നിരുന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ ഏതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നും, തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും കേന്ദ്ര ജല കമ്മീഷന്‍നിര്‍ദേശം നല്‍കിയിയയുണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ നദിതീരത്ത് താമസിക്കുന്നവര്‍ തയ്യാറാവണം. അതേസമയം കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെ വരെ മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


News

ഓപ്പറേഷന്‍ സിന്ദൂര്‍ , കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു , തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍

ഭിന്നശേഷി സംവരണം: സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, എന്‍എസ്എസിന് അനുകൂലമായ ഉത്തരവ് , എല്ലാ ...

ഇറാന്‍ അമേരിക്ക ആണവ ചര്‍ച്ചകള്‍, ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ജെഡി വാന്‍സ്, ട്രംപിന്റെ ചില നിബന്ധനകള്‍ ...

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്‍ഐഎ പിടിയില്‍

അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ , നവ കേരളം സര്‍വ്വേയില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

വെള്ളത്തിന് പൂട്ടിട്ട് ഇന്ത്യ , പാകിസ്താന് വന്‍ തിരിച്ചടി, ഷാപുര്‍കണ്ടി ബാരേജ് പൂര്‍ത്തിയാകുന്നു

നവകേരള സര്‍വേ റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് വി ഡി സതീശന്‍

തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം, വിമര്‍ശനവുമായി പാരീസ് നീതിന്യായ ...

VIDEO NEWS

സെലിബ്രിറ്റികൾക്കിടയിൽ അദ്ദേഹം വ്യത്യസ്തനായിരുന്നു... ശാസ്ത്രലോകത്തെ വേറിട്ട ശബ്ദം വിടചൊല്ലുമ്പോൾ...

മലപ്പുറത്തിന്റെ മനസ്സില്‍ ആര് യു ഡി എഫ് എല്‍ ഡി എഫ് എന്‍ ഡി എ

ചർച്ചയ്ക്കു ശേഷം യുദ്ധമോ ? ഇറാന്റെ എണ്ണക്കപ്പൽ പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നയമാറ്റ സൂചനയോ?

ആഗോള കത്തോലിക്കരുടെ ആത്മീയ വികാരമായ സെന്റ് പീറ്റേഴ്സ് ബസിലിക്ക 4 നൂറ്റാണ്ടിന്റെ ശോഭയിൽ... അപൂർവ അവസരങ്ങൾ ഒരുക്കി വത്തിക്കാന്റെ അറിയിപ്പ്

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സഭആഗ്രഹിക്കുന്നില്ല MAR JOSEPH PAMPLANY