CHURCH NEWS

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

2025-06-28

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയെന്ന് ലെയോ 14 ാമന്‍ പാപ്പ. ആഹ്വാനം പുരോഹിതരുടെ ജൂബിലിയുടെ ഭാഗമായി, റോമില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കുന്ന വൈദികരുമായി നടത്തിയ കൂടികാഴ്ച വേളയില്‍. ഒരു പുരോഹിതനാകുന്നത് കര്‍ത്താവിന്റെ സന്തോഷത്തിലേക്കുള്ള വിളിയാണെന്നും വൈദികരെ ഉദ്‌ബോധിപ്പിച്ച് പാപ്പ. 

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയും പുരോഹിത ബ്രഹ്മചര്യത്തിന്റെ അര്‍ത്ഥവും സഭാ സേവനത്തിന്റെ ഊര്‍ജ്ജവുമെന്ന് ലിയോ 14 ാമന്‍ പാപ്പ. ഈ സൗഹൃദം പരീക്ഷണഘട്ടങ്ങളില്‍ പുരോഹിതരെ നിലനിര്‍ത്തുകയും ദൈവവിളിക്ക് നല്‍കുന്ന 'യേസ്' ഓരോ ദിവസവും പുതുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. സെമിനാരിക്കാരുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി റോമിലെ കണ്‍സിലിയാസിയോണ്‍ ഓഡിറ്റോറിയത്തില്‍ വൊക്കേഷന്‍ മിനിസ്ട്രിയിലും സെമിനാരി രൂപീകരണത്തിലും ഉത്തരവാദിത്വം വഹിക്കുന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

'ഞാന്‍ നിങ്ങളെ സ്‌നേഹിതര്‍ എന്ന് വിളിച്ചിരിക്കുന്നു' എന്നതായിരുന്നു വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച പരിപാടിയുടെ പ്രമേയം. ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദ്ദിനാള്‍ ലാസാരോ യു ഹ്യൂങ്‌സിക്കും സന്നിഹിതനായിരുന്നു. 'നിശബ്ദതയിലും വിവേകത്തോടെയും' നടത്തുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് പാപ്പ നന്ദി പറഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹിതനാകുക എന്നതിനര്‍ത്ഥം കഴിവുകളില്‍ മാത്രമല്ല, ബന്ധങ്ങളിലും രൂപപ്പെടുക എന്നാണെന്ന് പാപ്പ പറഞ്ഞു. വൈദിക രൂപീകരണം ആശയങ്ങളുടെ സമ്പാദനത്തിലേക്ക് ചുരുക്കാന്‍ കഴിയില്ല. മറിച്ച് ഹൃദയം, ബുദ്ധി, സ്വാതന്ത്ര്യം എന്നിവ അടങ്ങുന്ന സമഗ്രമായ വ്യക്തിത്വത്തെ നല്ല ഇടയന്റെ പ്രതിച്ഛായയിലേക്ക് രൂപാന്തരപ്പെടുത്തുന്ന കര്‍ത്താവുമായുള്ള പരിചയത്തിന്റെ ഒരു യാത്രയാണത്. ക്രിസ്തുവുമായുള്ള സൗഹൃദത്തില്‍ ജീവിക്കുകയും അവന്റെ ആത്മാവിനാല്‍ നിറയുകയും ചെയ്തവര്‍ക്ക് മാത്രമേ ആധികാരികതയോടെ സുവിശേഷം പ്രഘോഷിക്കുവാനും, അനുകമ്പയോടെ സമാശ്വസിപ്പിക്കാനും, ജ്ഞാനത്താല്‍ നയിക്കാനും കഴിയൂ. ഇതിന് ശ്രദ്ധാപൂര്‍വമായ ശ്രവണവും ധ്യാനവും, സമ്പന്നവും ക്രമീകൃതവുമായ ഒരു ആന്തരിക ജീവിതവും ആവശ്യമാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. 

സഭയില്‍ സര്‍ഗാത്മകത, കൂട്ടുത്തരവാദിത്തം, കൂട്ടായ്മ എന്നിവ വളര്‍ത്തിയെടുക്കാന്‍ പരിശുദ്ധ പിതാവ് വൈദികരെ പ്രോത്സാഹിപ്പിച്ചു. വൈദികരുടെ രൂപീകരണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. കാരണം അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തി എല്ലാറ്റിനുമുപരി ജീവിതത്തിന്റെ മാതൃകയെയും അവര്‍ക്കിടയിലുള്ള കൂട്ടായ്മയെയും ആശ്രയിച്ചിരിക്കുന്നു. പുരോഹിതരുടെ ദൈനംദിന സമര്‍പ്പണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്. 'തങ്ങളുടെ ജീവന്‍ പോലും നല്‍കിയ, രക്തം ചൊരിഞ്ഞ പുരോഹിതന്മാരെ ഓര്‍മ്മിച്ചുകൊണ്ട്, ഇന്ന് നാം യാതൊരു തടസ്സവുമില്ലാതെ, കരുണയുടെയും സന്തോഷത്തിന്റെയും അപ്പോസ്തലരായി ജീവിക്കാനുള്ള നമ്മുടെ സന്നദ്ധതയെ പുതുക്കുന്നു. നിങ്ങള്‍ എന്താണോ അതിന് നന്ദി. കാരണം ഒരു പുരോഹിതനാകുന്നത് മനോഹരമാണെന്നും ഇത് കര്‍ത്താവിന്റെ സന്തോഷത്തിലേക്കുള്ള വിളിയാണെന്ന് നിങ്ങള്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ പൂര്‍ണരല്ല പക്ഷേ നമ്മള്‍ ക്രിസ്തുവിന്റെ സുഹൃത്തുക്കളാണ്. പരസ്പരം സഹോദരീസഹോദരന്മാരും അവന്റെ ആര്‍ദ്രയായ അമ്മ മറിയത്തിന്റെ മക്കളുമാണ്. നമ്മുക്ക് അത് മതി,' പരിശുദ്ധ പിതാവ് ഉപസംഹരിച്ചു.


News

ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...

ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍

വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും

പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി

ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

VIDEO NEWS

ഭരതസഭയ്ക്ക് അഭിമാന നിമിഷം സിസിബിഐ പ്രസിഡന്റ് വത്തിക്കാൻ ഡിക്കാസ്‌ട്രിയിൽ

വെടിനിർത്തലിന് ശേഷവും ഇസ്രായേലിൽ സംഭവിക്കുന്നത്. ഇസ്രായേലിൽ നിന്നും സിനി

ഇറാന്‍ അമേരിക്ക ഇസ്ലാമാബാദിലെ ചര്‍ച്ചയുടെ പോക്ക് എങ്ങോട്ട്..? ഹോര്‍മൂസും ഖാര്‍ഗും അമേരിക്കയുടെ ലക്ഷ്യം ഏതു നിമിഷവും ആക്രമണം

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്