GENERAL NEWS
135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും
2025-06-28
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ 135.30 അടിയിലെത്തി. ശക്തമായ മഴ തുടര്‍ന്നാല്‍ റൂള്‍ കര്‍വ് പ്രകാരം ഇന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും. നിലവിലെ റൂള്‍ കര്‍വ് പ്രകാരം ജൂണ്‍ 30 വരെ 136 അടി വെള്ളമാണു തമിഴ്‌നാടിനു സംഭരിക്കാന്‍ കഴിയുക. അതിനു മുകളിലേക്കു ജലനിരപ്പ് ഉയരാതെ നിര്‍ത്തേണ്ടതിനാലാണു ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നത്.ഇടുക്കിയിലും ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴ വൃഷ്ടി പ്രേദേശത്ത് ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത.
ജലനിരപ്പ് 136 അടിയില്‍ എത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്നു തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇവര്‍ക്കായി 20ല്‍ അധികം ക്യാംപുകള്‍ ഒരുക്കി. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്തു മാത്രമേ തുറക്കാവൂവെന്നു തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായി കലക്ടര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് ഇന്നലെ വൈകിട്ട് 2360 അടിയിലെത്തി. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. ജലനിരപ്പ് 5 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പു നല്‍കും. റൂള്‍ കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2365 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് നല്‍കും. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചാലും ഡാം ഉടന്‍ തുറന്നുവിടാന്‍ സാധ്യതയില്ല. 30നു മുന്‍പ് 2373 അടി വെള്ളം ആയാല്‍ മാത്രമേ അണക്കെട്ട് തുറക്കേണ്ടിവരികയുള്ളൂ. ജൂലൈ ഒന്നുമുതല്‍ റൂള്‍ കര്‍വ് 2375.33 അടിയായി ഉയരും. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞിട്ടും ഇപ്പോഴും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.
News
ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...
ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍
വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും
പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി
ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
