GENERAL NEWS

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

2025-06-28

ആണവായുധ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചാല്‍ ഇറാനില്‍ ബോംബിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ വിജയിച്ചെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 

ഇറാന്‍ പരോമന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചാല്‍ ഇറാനില്‍ ബോംബിടുമെന്നും ഖമേനിയെ മോശവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു. ഖമേനി യുദ്ധത്തില്‍ വിജയിച്ചെന്ന നഗ്‌നവും വിഡ്ഢിത്തം നിറഞ്ഞതുമായ കള്ളം പറയുകയാണെന്നും ട്രംപ് പറഞ്ഞു. അയാളുടെ രാഷ്ട്രം നശിച്ചു. അയാളുടെ മൂന്ന് പൈശാചിക ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കി.അയാള്‍ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇസ്രയേലിനെയും ലോകത്തെ ഏറ്റവും ശക്തവും വലുതുമായ അമേരിക്കന്‍ സൈന്യത്തെയും അയാളെ കൊലപ്പെടുത്താന്‍ ഞാന്‍ അനുവദിച്ചില്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിന് തന്നോട് നന്ദി പറയേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ടെഹ്റാനെ നേരിട്ട് ലക്ഷ്യം വെക്കാന്‍ പദ്ധതിയിട്ട ഇസ്രയേലിനെ ഞാന്‍ തിരികെ വിളിച്ചു. അല്ലെങ്കില്‍ നിരവധി നാശനഷ്ടമുണ്ടാകുകയും നിരവധി ഇറാനികള്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമായി ഇത് മാറുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഖമേനിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിവരണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്‍ അമേരിക്കയ്‌ക്കെതിരെ വിജയം നേടിയെന്ന് ഖമേനി പറഞ്ഞതിന് പിന്നാലെ, ഇറാനുമേലുള്ള ഉപരോധ ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചതായും ട്രംപ് പറഞ്ഞു. ഇറാന്‍ ലോകക്രമത്തിലേക്ക് തിരിച്ചുവരണമെന്നും അല്ലെങ്കില്‍ അവരെ അത് മോശമായി ബാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ ഇറാന്‍ വിജയം നേടിയെന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണിതെന്നും യുദ്ധത്തില്‍ ഇടപെട്ടതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഖമേനി പറഞ്ഞിരുന്നു. ഇറാനെതിരെ ഇനിയും ആക്രമണം ഉണ്ടായാല്‍ അമേരിക്ക കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖമേനി പറഞ്ഞിരുന്നു.


News

ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...

ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍

വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും

പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി

ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

VIDEO NEWS

ഭരതസഭയ്ക്ക് അഭിമാന നിമിഷം സിസിബിഐ പ്രസിഡന്റ് വത്തിക്കാൻ ഡിക്കാസ്‌ട്രിയിൽ

വെടിനിർത്തലിന് ശേഷവും ഇസ്രായേലിൽ സംഭവിക്കുന്നത്. ഇസ്രായേലിൽ നിന്നും സിനി

ഇറാന്‍ അമേരിക്ക ഇസ്ലാമാബാദിലെ ചര്‍ച്ചയുടെ പോക്ക് എങ്ങോട്ട്..? ഹോര്‍മൂസും ഖാര്‍ഗും അമേരിക്കയുടെ ലക്ഷ്യം ഏതു നിമിഷവും ആക്രമണം

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്