CHURCH NEWS
ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍
2025-06-28
ലെയോ പതിനാലാമന്‍ പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ജൂണ്‍ 29 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിനെ കൂടാതെ ഭാരതത്തില്‍ നിന്ന് 2 മെത്രാപ്പോലീത്തമാര്‍ കൂടി പരിശുദ്ധ പിതാവില്‍ നിന്ന് പാലിയം സ്വീകരിക്കും.
ഭാരതസഭയ്ക്ക് പ്രത്യേകിച്ച് കേരള സഭയ്ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. ജൂണ്‍ 29 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വെച്ച് പരിശുദ്ധ പിതാവ് ലെയോ പതിനാലാം പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി 3 മെത്രാപ്പോലീത്തമാര്‍. കേരള സഭയെ സംബന്ധിച്ചിടത്തോളം ഇതില്‍ ഇരട്ടി മധുരമാണ്. അന്നേദിനം കോഴിക്കോട് അതിരൂപത പ്രഥമ മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് ലെയോ പതിനാലാം പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കുന്നു. കൂടാതെ ബോംബെ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ റോഡ്രിഗസും, വിശാഖപട്ടണം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ഉദുമല ബാല ഷോറെഡ്ഡിയും മാര്‍പാപ്പയില്‍ നിന്ന് ജൂണ്‍ 29ന് പാലിയം സ്വീകരിക്കും. നല്ല ഇടയന്റെ മാതൃകയും ഉത്തരവാദിത്തവും മെത്രാപ്പോലീത്തമാരെ മാര്‍പ്പാപ്പ ഭരമേല്‍പ്പിക്കുന്നതിന്റെ പ്രതീകാത്മക സൂചകമാണ് പാലിയം ധാരണം. അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ക്ക് പ്രാര്‍ത്ഥനാമംഗളങ്ങള്‍....
News
കെ എസ് ആര്‍ ടി സിയി ലെ സ്ത്രീകളുടെ സൗജന്യ യാത്ര മുഖ്യമന്ത്രി തീരുമാനിക്കും
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം
സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികളും എത്തും
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം, പ്രതി അഷ്‌ക്കര്‍ കുറ്റം സമ്മതിച്ചു
നോര്‍വേ ചെസ് കിരീടം ചൂടി ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ, ആര്‍ പ്രഗ്‌നാനന്ദ ചരിത്രം സൃഷ്ഠിച്ച ആദ്യ ഇന്ത്യകാരന്‍
അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി
ബംഗാളിലെ ഭാംഗറിലേ സ്ഫോടന കേസിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു
ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാതോര്‍ത്ത് കേരളം
