GENERAL NEWS

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

2025-06-28

ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലിവിളിയുയര്‍ത്തുന്ന നീക്കങ്ങളുടെ വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂറിനും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ശേഷം ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെളിപ്പെടുത്തി. ഇന്ത്യ പാകിസ്ഥാന്‍ ബന്ധം സങ്കീര്‍ണമായി തുടരുന്നതിനിടയിലാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ഈ പരാമര്‍ശം പുറത്ത് വന്നിരിക്കുന്നത്

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷഭരിതമായി ആടിയുലഞ്ഞു മുന്നോട്ടു പോകുന്ന ഇന്ത്യ പാകിസ്ഥാന്‍ ബന്ധം വഷളാക്കുന്നതില്‍ ചൈനയുടെ പങ്ക് നിഷേധിക്കാനാവാത്തതാണ്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഏതവസരവും പാഴാക്കാതെ പാകിസ്താനൊപ്പം നിലകൊളളുന്ന സമീപനമാണ് ചൈന എക്കാലവും സ്വീകരിച്ചുപോരുന്നത്. ഇപ്പോള്‍ പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തലും അത് അരക്കെട്ടുറപ്പിക്കുന്നതാണ്. ഇന്ത്യയെ സംബന്ധിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ പാകിസ്ഥാന് ചൈന കൈമാറിയിരിക്കുന്നു. സൗഹൃദ രാജ്യങ്ങള്‍ തമ്മില്‍ ഉപഗ്രഹങ്ങള്‍ വഴിയോ മറ്റ് മാര്‍ഗങ്ങള്‍ വഴിയോ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നത് സാധാരണമാണെന്നും ചൈനയ്ക്കും ഇന്ത്യയുമായി തര്‍ക്കങ്ങളുണ്ടെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്താന്റെ പക്കലുള്ള രഹസ്യ വിവരങ്ങള്‍ പങ്കിടുന്നത് വളരെ സാധാരണമാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തിന് ശേഷം പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കി. പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ചൈനയോ ഇന്ത്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


News

കെ എസ് ആര്‍ ടി സിയി ലെ സ്ത്രീകളുടെ സൗജന്യ യാത്ര മുഖ്യമന്ത്രി തീരുമാനിക്കും

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം

സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികളും എത്തും

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം, പ്രതി അഷ്‌ക്കര്‍ കുറ്റം സമ്മതിച്ചു

നോര്‍വേ ചെസ് കിരീടം ചൂടി ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ, ആര്‍ പ്രഗ്‌നാനന്ദ ചരിത്രം സൃഷ്ഠിച്ച ആദ്യ ഇന്ത്യകാരന്‍

അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി

ബംഗാളിലെ ഭാംഗറിലേ സ്ഫോടന കേസിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു

ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാതോര്‍ത്ത് കേരളം

VIDEO NEWS

സ്‌പെയിനിന്റെ മണ്ണില്‍ ലെയോ പാപ്പയ്‌ക്ക്‌ ഉജ്ജ്വല സ്വീകരണം | POPE LEO XIV

ക്രൈസ്തവയൂറോപ്പിനെ ജീവന്‍ കൊടുത്തും തിരിച്ചു പിടിക്കാന്‍ രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിന് അവര്‍

ഏയ്ഞ്ചൽസ് ആർമിയിലെ ജിയാനയ്ക്ക് യാത്രാമൊഴി | LIVE | GIANNA MARIAM JOSEPH | FUNERAL SERVICE

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU