GENERAL NEWS
ഭൂമിയെ 12 ദിവസത്തിലൊരിക്കല്‍ ഒപ്പിയെടുക്കും; പകല്‍-രാത്രി വ്യത്യാസമില്ലാതെ അതിസൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കും
2025-07-29
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന എന്‍ ഐ സാര്‍ (NISAR) ഭൗമ നിരീക്ഷണ ഉപഗ്രഹം ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് ജൂലൈ 30ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5:40നാണ് നൈസാര്‍ വിക്ഷേപണം.
ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് നൈസാര്‍ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുള്ള അവസാന തയ്യാറെടുപ്പുകളില്‍. ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് നൈസാര്‍ കുതിച്ചുയരുക. എന്‍ ഐ സാര്‍ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് നിലയുറപ്പിക്കുക. 2,400 കിലോഗ്രാം ഭാരമുള്ള നൈസാര്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളില്‍ വരും. ഈ തുക നാസയും ഇസ്രോയും പങ്കിടുന്നു. നൈസാറിന് വിക്ഷേപണം കഴിഞ്ഞാല്‍ 90 ദിവസം നീളുന്ന കമ്മീഷനിംഗ് കാലമാണ്. ഉപഗ്രഹം ബഹിരാകാശത്ത് എത്തി പത്താം ദിവസമാണ് പന്ത്രണ്ട് മീറ്റര്‍ വ്യാസമുള്ള റഡാര്‍ റിഫ്‌ലക്ടര്‍ വിടര്‍ത്തി തുടങ്ങുക. ആ കുട നിവര്‍ത്തി തീരാന്‍ തന്നെ എട്ട് ദിവസമെടുക്കും. പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എന്‍ ഐ സാറിന്റെ റഡാര്‍ ദൃഷ്ടിയില്‍പ്പെടും. കമ്മീഷനിംഗ് കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തെ ദൗത്യ കാലാവധിയാണ് നൈസാര്‍ ഉപഗ്രഹത്തിന് നിശ്ചയിച്ചിരിക്കുന്നത്.ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് എറ്റവും വിലയേറിയ ഉപഗ്രഹം കൂടിയാണ് എന്‍ ഐ സാര്‍.പകല്‍-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകര്‍ത്താന്‍ നൈസാര്‍ സാറ്റലൈറ്റിനാകും.
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയും.ഉരുള്‍പ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്‌നിപര്‍വ്വത വിസ്‌ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം എന്‍ ഐ സാറിന്റെ റഡാര്‍ ദൃഷ്ടിയില്‍ പതിയും. കടലിലെ മാറ്റങ്ങളും, പുഴകളുടെ ഒഴുക്കും തീര ശോഷണവും മണ്ണൊലിപ്പും ഒപ്പിയെടുക്കും. കാട്ടുതീകളും, ഹിമാനികളുടെ ചലനവും, മഞ്ഞുപാളികളുടെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്റെ ഈര്‍പ്പം, വിളകളുടെ വളര്‍ച്ച വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നിസാറിന് ശേഷിയുണ്ട്.
മണ്ണിനടിയിലും വിവര ശേഖരണം, എല്‍ ബാന്‍ഡ് റഡാറിന്റെ ഉയര്‍ തരംഗദൈര്‍ഘ്യം കൂടുതല്‍ ആഴത്തിലേക്കിറങ്ങി ചെല്ലും മണ്ണിനടിയിലേക്കും, വൃക്ഷത്തലപ്പുകള്‍ക്ക് താഴേക്കും കടന്നുചെല്ലും. രണ്ട് റഡാറുകളില്‍ നിന്നുള്ള വിവരങ്ങളും ചേര്‍ത്താല്‍ കൂടുതല്‍ കൃത്യതയോടെയും മിഴിവോടെയും വിവരശേഖരണം നടത്താം.
News
വി ഡി സതീശന്‍ നിയുക്ത കേരള മുഖ്യമന്ത്രി, സത്യപ്രതിജ്ഞ തിങ്കളാഴ്ച, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നിയുക്ത ...
നീറ്റ് പരീക്ഷ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി , പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ...
ഇന്ത്യയന്‍ ഊര്‍ജ്ജ കരാറുകള്‍ നിറവേറ്റുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി , കൂടങ്കുളം ആണവ നിലയം പ്രധാന ...
സീനിയോറിറ്റി പരിഗണിച്ചില്ല!, അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന
ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ അതിശക്തമായ ആക്രമണം , ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ ...
ബീജിങ്ങില്‍ അമേരിക്കന്‍ ചൈനീസ് പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച , ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ ...
കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ യുവതി മരിച്ചു ; പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി ...
ഇറാന്‍ ജെറ്റുകള്‍ക്ക് സംരക്ഷണമൊരുക്കി പാകിസ്താന്‍ ജെറ്റുകള്‍ നൂര്‍ ഖാന്‍ എയര്‍ബേസില്‍ പാര്‍ക്ക് ചെയ്യാന്‍ ...
