GENERAL NEWS
വിപഞ്ചികയുടെ മരണം : അന്വേഷണം ക്രൈംബ്രാഞ്ചിന് നിതീഷിനെ നാട്ടിലെത്തിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും
2025-07-29
ഷാര്‍ജയില്‍ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിന്റെ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചു. അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും. അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിക്കേണ്ടതിനാലാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് നല്‍കിയത്. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന് വേണ്ടിയുള്ള ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. നിതീഷിനെയും ബന്ധുക്കളെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം.
ഷാര്‍ജയില്‍ വിപഞ്ചികയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കും. അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ചിന് നല്‍കികൊണ്ടുള്ള ഉത്തരവ് ഇറങ്ങി. അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും. ഷാര്‍ജയില്‍ കേസിനാസ്പദമായ സംഭവം നടന്നതിനാല്‍ രാജ്യാന്തര തലത്തിലേയ്ക്ക് അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാലാണ് സംസ്ഥാന ക്രൈബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയത്. സംഭവത്തില്‍ വിപഞ്ചികയുടെ ഭര്‍ത്താവായ നിതീഷിനും സഹോദരിക്കും അച്ഛനെതിരെയും പ്രതി ചേര്‍ത്താണ് പോലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ നിതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നീക്കമാണ് നടത്തുക. അതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. എംബസിയുടെ സഹായവും സ്വീകരിക്കും. വിപഞ്ചികയുടെ രണ്ടു മൊബൈല്‍ ഫോണുകള്‍ സഹോദരന്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്. രണ്ടു ഫോണുകളും ലോക്ക് ചെയ്തിരിക്കുന്ന നിലയിലാണ്. ഇവ രണ്ടും ഫോറന്‍സിക് പരിശോധനയ്ക്കയക്കും. വിപഞ്ചികയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. നാട്ടിലെത്തിച്ചുള്ള പോസ്റ്റ് മാര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഇത് വരെ ലഭിച്ചിട്ടില്ല. കേസ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നതോടെ അന്വേഷണം ഊര്‍ജിതമാകും എന്ന പ്രതീക്ഷയിലാണ് വിപഞ്ചികയുടെ കുടുംബം.
News
ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...
ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍
വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും
പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി
ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
