GENERAL NEWS
നിലമ്പൂരില്‍ മില്‍മ ഫെഡറേഷനെതിരെ ക്ഷീര കര്‍ക്ഷകരുടെ പ്രതിഷേധ മാര്‍ച്ച്
2025-07-29
നിലമ്പൂരില്‍ മില്‍മ ഫെഡറേഷനെതിരെ ക്ഷീര കര്‍ക്ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍, മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് ക്ഷീര കര്‍ഷകര്‍ മില്‍മയുടെ നിലമ്പൂര്‍ ചില്ലിംങ് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തിയത്. പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്നാണ് ക്ഷീര കര്‍ക്ഷകരുടെ പ്രധാന ആവശ്യം.
മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി താജ് മന്‍സൂര്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിലവില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ക്ഷീര കര്‍ഷകരെ മില്‍മ തീര്‍ത്തും അവഗണിക്കുകയാണ്. കച്ചവട താല്‍പര്യം മാത്രം മുന്‍ നിര്‍ത്തിയുള്ള മില്‍മ ഭരണസമിതി തീരുമാനം ഈ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും താജ് മന്‍സൂര്‍ പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവ്, കാലാവസ്ഥ വ്യതിയാനം, മൃഗസംരക്ഷണ മേഖലയില്‍ വന്ന കെടുകാര്യസ്ഥത ഇവയെല്ലാം ക്ഷീര കര്‍ഷകരെയും വന്‍ തോതില്‍ ബാധിച്ചിട്ടുണ്ട്. മേഖല കടുത്ത പ്രതിസന്ധിയില്‍ തുടരുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പാലിന് സംഭരണ വില വര്‍ദ്ധിപ്പിക്കാത്തത് കര്‍ഷകരുടെ ദൈനംദിന ചെലവിന് പോലും കടം വാങ്ങേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ക്ഷീര കര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും പിന്‍മാറേണ്ട അവസ്ഥയിലാണ്. 2024 കന്നുകാലി സെന്‍സെസ് റിപ്പോര്‍ട്ട്് കര്‍ഷകരുടെ കൊഴിഞ്ഞുപോക്കിനെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്തെ പാല്‍ ഉത്പാദനം കൂട്ടാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാതെ ഇതര സംസ്ഥാനത്തെ പാല്‍ ഇറക്കുമതി ചെയ്ത് വിപണനം നടത്തുകയാണ് മില്‍മ. ഈ നടപടി മില്‍മയുടെ പ്രഖ്യാപിത നയങ്ങളുടെ നഗ്നമായ ലംഘനമാണെന്നും താജ് മന്‍സൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ക്ഷീര കര്‍ഷകരുടെ വിഷയങ്ങളില്‍ ഇടപ്പെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്ന് താജ് മന്‍സൂര്‍ ആവശ്യപ്പെട്ടു. ക്ഷീര കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പാല്‍ വില ലഭിക്കുന്നത് കേരളത്തിലാണെന്ന വാദം തെറ്റാണെന്നും താജ് മന്‍സൂര്‍ വ്യക്തമാക്കി.
News
കെ എസ് ആര്‍ ടി സിയി ലെ സ്ത്രീകളുടെ സൗജന്യ യാത്ര മുഖ്യമന്ത്രി തീരുമാനിക്കും
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം
സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികളും എത്തും
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം, പ്രതി അഷ്‌ക്കര്‍ കുറ്റം സമ്മതിച്ചു
നോര്‍വേ ചെസ് കിരീടം ചൂടി ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ, ആര്‍ പ്രഗ്‌നാനന്ദ ചരിത്രം സൃഷ്ഠിച്ച ആദ്യ ഇന്ത്യകാരന്‍
അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി
ബംഗാളിലെ ഭാംഗറിലേ സ്ഫോടന കേസിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു
ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാതോര്‍ത്ത് കേരളം
