CHURCH NEWS

ഛത്തീസ്ഘട്ടില്‍ കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധം

2025-07-30

സന്ദര്‍ഭം അനുസരിച്ച് സ്വഭാവം മാറ്റുന്ന രാഷ്ട്രീയ ധൃത രാഷ്ട്രാര്‍മാരെ സൂക്ഷിക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. ഛത്തീസ്ഘട്ടില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഉണ്ടായ നീതി നിഷേധത്തിനെതിരെ പാലക്കാട് നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു പിതാവ്. 

ഛത്തീസ്ഘട്ടില്‍ വ്യാജ കുറ്റാരോപണത്തില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് രൂപതയില്‍ പ്രതിഷേധ സദസ്സ് സംഘടപ്പിച്ചു. രൂപത വൈദീകരും സന്യസ്തരും വിശ്വാസികളും അടങ്ങുന്ന വിശ്വാസി സമൂഹമാണ് ഛത്തീസ്ഘട്ടില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് വേണ്ടി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. സന്ദര്‍ഭമനുസരിച്ച് സ്വഭാവം മാറ്റുന്ന രാഷ്ട്രീയനേതൃത്വങ്ങളെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും രാഷ്ട്രീയ ധൃതരാഷ്ട്രാലിംഗനത്തെ സൂക്ഷിക്കണമെന്നും പ്രതിഷേധ സദസ്സില്‍ പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ ജാഥ പാലക്കാട് കത്തീഡ്രല്‍ വികാരി ഫാ. ജോഷി പുലിക്കോട്ടില്‍ ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്നുള്ള പ്രതിഷേധ സദസ്സ് സുല്‍ത്താന്‍ പേട്ട രൂപത മെത്രാന്‍ ഡോ. പീറ്റര്‍ അബീര്‍ അന്റോണിസാമി ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ മതേതരത്വത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും ആരും ആരെയും നിര്‍ബന്ധിച്ചു മതം മാറ്റം നടത്തുന്നില്ല. ഏത് മതത്തില്‍ വിശ്വസിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും മൗലീക അവകാശമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ് പറഞ്ഞു. പാലക്കാട് രൂപത വികാരി ജനറാള്‍ ഫാ. ജീജോ ചാലയ്ക്കല്‍, വൈദികപ്രതിനിധി ഫാ. സജി വട്ടുകളം, സിസ്റ്റര്‍ ലിജി ചക്യത്ത് എംഎസ്ജെ, കെസിവൈഎം രൂപത വൈസ് പ്രസിഡന്റ് ബിന്‍സി പൗലോസ്, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് അഡ്വ. ബോബി പൂവത്തിങ്കല്‍, മാതൃ വേദി പ്രതിനിധി ഷീജ എസ്. വല്ലനാട്ട്, രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ബിജു ക ല്ലിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


VIDEO NEWS

ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍മാരെ കണ്ട അനുഭവം പങ്കുവച്ച് സിസ്റ്റര്‍ വന്ദനയുടെ വികാരിയച്ചന്‍

''ഛത്തിസ്ഗഢ് വിഷയത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് വളരെയേറെ നന്ദി ''റോയച്ചൻ കലക്കി! FR ROY KANNANCHIRA

''ഈ കച്ചവടത്തിൽ എനിക്ക് ലാഭം മാത്രം ...''താൻ കണ്ടെത്തിയ നിധിയെപ്പറ്റി മനസ്സ് തുറന്ന് ഡാനിയേലച്ചൻ

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം