CHURCH NEWS
അമേരിക്കയില്‍ എങ്ങും ചാര്‍ളി കിര്‍ക്ക് പ്രഭാവം
2025-09-17
അമേരിക്കയില്‍ എങ്ങും ചാര്‍ളി കിര്‍ക്ക് ഇഫക്റ്റ് എന്ന് ന്യൂമാന്‍ മിനിസ്ട്രിയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവാലയങ്ങളിലേക്ക് എത്തുന്ന യുവാക്കളുടെയും, ദിവ്യബലിയില്‍ പങ്കെടുക്കുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. മരണശേഷവും തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ താന്‍ അനുസ്മരിക്കപ്പെടണം എന്നാഗ്രഹിച്ച തീക്ഷ്ണതമതിയായ ക്രിസ്ത്യാനി അതായിരുന്നു ചാര്‍ലി കിര്‍ക്ക്. ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു അമേരിക്കയിലെങ്ങും ശ്രദ്ധ നേടിയ ഇന്‍ഫ്‌ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്കിന്റെ ആകസ്മികവിയോഗം സൃഷ്ടിച്ച ആഘാതം ചെറുതല്ല. എന്നാല്‍ അമേരിക്കയില്‍ എങ്ങും ചാര്‍ളി കിര്‍ക്ക് ഇഫക്റ്റ് നിറഞ്ഞു നില്കുന്നുവെന്ന വെളിപ്പെടുത്തലാണ് കത്തോലിക്കാ സംഘടന ന്യൂമാന്‍ മിനിസ്ട്രി പുറത്തുവിട്ടത്. രാജ്യവ്യാപകമായി 250 ഓളം കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ന്യൂമാന്‍ മിനിസ്ട്രി.
ചില സ്‌കൂളുകളില്‍ ദിവ്യബലിക്ക് 15% വരെ വര്‍ദ്ധനവും, അമേരിക്കയില്‍ ആത്മീയ പുനരുദ്ധാരണത്തിന്റെ ലക്ഷണങ്ങളും ന്യൂമാന്‍ മിനിസ്ട്രി പങ്കുവെച്ചു. ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ ആത്മീയ മാര്‍ഗോപദേശം തേടാന്‍ ആരാംഭിച്ചതായും ന്യൂമാന്‍ മിനിസ്ട്രിയുടെ സഹസ്ഥാപകനായ മാറ്റ് സെറൂസെന്‍, പറഞ്ഞു. 'ഞാന്‍ എന്തുചെയ്യണം?' എന്താണ് തിന്മ? ദൈവം ഇത് എന്തുകൊണ്ട് അനുവദിക്കുന്നു?' തുടങ്ങിയ ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടുകയും കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ അമേരിക്കന്‍ ഇന്‍ഫ്‌ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് യുവാക്കള്‍ക്കും അമേരിക്കന്‍ ജനതക്കും ഇടയില്‍ ചെലുത്തിയ സ്വാധിനം കുറച്ചൊന്നുമല്ല. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവാലയങ്ങളിലേക്ക് എത്തുന്ന നിരവധി യുവാക്കളുടെയും അവരുടെ പ്രയപ്പെട്ടവരുടെയും സാക്ഷ്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. ദിവ്യബലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ന്യൂമാന്‍ മിനിസ്ട്രി റിപ്പോര്‍ട്ട് ചെയ്യുന്നത്. വാരാന്ത്യത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ശ്രദ്ധിച്ചതായി സാള്‍ട്ട് ലേക്ക് സിറ്റിയിലെ കത്തോലിക്കാ രൂപതയുടെ വികാരി ജനറല്‍ ഫാദര്‍ ജോണ്‍ ഇവാന്‍സ് പറഞ്ഞു. എന്നാല്‍ കിര്‍ക്കിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളില്‍ സംഭവിച്ചത് അസാധാരണമായിരുന്നു. ജപമാല ചൊല്ലി, വ്യത്യസ്ത പ്രാര്‍ത്ഥനകള്‍ നടത്തി, ചാര്‍ളി കിര്‍ക്കിന്റെ സ്മരണകളില്‍ ആളുകള്‍ ഒത്തുകൂടിയ നിമിഷങ്ങള്‍ക്കാണ് അമേരിക്കന്‍ തെരുവുകള്‍ സാക്ഷിയായത്.
News
പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...
മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...
ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...
രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
