CHURCH NEWS

മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും

2025-09-17

മലങ്കര കത്തോലിക്കാ സഭ 95ാം പുനരൈക്യ വാര്‍ഷികത്തിനും സഭാ സംഗമത്തിനും പ്രൗഡോജ്ജ്വല തുടക്കം. പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂളില്‍ സഭാ സംഗമം നടക്കും.കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികത്തിനും സഭാ സംഗമവും ഓള്‍ സെയ്ന്റ്‌സ് സ്‌കൂളില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. 

പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിലാണു 95ാം പുനരൈക്യവാര്‍ഷികത്തിന് തുടക്കമായത്. പുനരൈക്യ ശതാബ്ദി ആഘോഷങ്ങള്‍ക്കു മുന്നൊരുക്കമായുള്ള വചന വര്‍ഷ സമാപനവും, കൂദാശ വര്‍ഷ ഉദ്ഘാടനവും, ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേകത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും, നിഖ്യാ സുന്നഹദോസിന്റെ 1700ാം വാര്‍ഷികവും സഭ സംഗമത്തിന്റെ ഭാഗമാകും. സഭാ സംഗമത്തിനായി ഓള്‍ സെയിന്റ്‌സ് സ്‌കൂളില്‍ 10,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള 45000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് ഒരുക്കിയത്. ഇവിടത്തെ വേദി കൂടാതെ തട്ട, ആനന്ദപ്പള്ളി എന്നിവിടങ്ങളിലെ കത്തോലിക്കാ പള്ളികളിലും വേദി ഒരുക്കിയിട്ടുണ്ട്. ചരിത്ര നിമിഷങ്ങള്‍ക്കാണ് പത്തനംതിട്ട രൂപത സാക്ഷ്യം വഹിക്കുന്നതെന്നും രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

തിരുവനന്തപുരം മേജര്‍ അതിരുപതയുടെ നേതൃത്വത്തില്‍ പട്ടം കബറില്‍ നിന്ന് ദീപശിഖയും, തിരുവല്ല അതിരൂപതയുടെ നേതൃത്വത്തില്‍ സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നിന്ന് മാര്‍ തെയോഫിലോസ് ഛായാചിത്രവും, മാവേലിക്കര രൂപതയുടെ നേതൃത്വത്തില്‍ മാര്‍ ഇവാനിയോസിന്റെ ജന്മഗൃഹത്തില്‍ നിന്ന് മാര്‍ ഇവാനിയോസിന്റെ ഛായാചിത്രവും, പത്തനംതിട്ട രൂപതയിലെ റാന്നി, പെരുനാട്, വിവിധ വൈദിക ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ബൈബിളും വെള്ളിക്കുരിശും ഛായാചിത്രവും കാതോലിക്കാ പതാകയും വഹിച്ചു കൊണ്ടുള്ള വിവിധ പ്രയാണങ്ങളുടെ സ്വീകരണത്തോടെയുമാണ് സംഗമത്തിന് തുടക്കമായത്.

കൊടിയുയര്‍ത്തലിനെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. മഹേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുനരൈക്യവാര്‍ഷികത്തിന്റെ ഭാഗമായുള്ള ബൈബിള്‍ കണ്‍വന്‍ഷന് 17ന് തുടക്കമാകും. 19ന് സമാപിക്കും. 17ന് വൈകിട്ട് 5.30ന് ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ദിവസവും 6.30ന് ആരംഭിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കും. 19ന് അല്മായ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എം. ഫ്രാന്‍സിസ് ക്ലാസ് നയിക്കും. തട്ട സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കുന്ന യുവജനസംഗമം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി സന്ദേശം നല്‍കും.

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ക്ലാസ് നയിക്കും. കുട്ടികളുടെ സംഗമം ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡോ. അലക് സ് ജോര്‍ജ് ക്ലാസ് നയിക്കും. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്റെ 1700ാം വാര്‍ഷികം ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. വിവിധ സഭാ മേലധ്യക്ഷന്മാര്‍ പ്രസംഗിക്കും. 20ന് മലങ്കര സുറിയാനി കത്തോലിക്ക സഭാ സംഗമം. രാവിലെ 8.15 ന് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് യൂസഫ് മൂന്നാമ ന്‍ യൗനാന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും മലങ്കര കത്തോലിക്കാ സഭയിലെ പിതാക്കന്മാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായ സമൂഹബലി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദി സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. പി.എസ്. ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും.


News

കെ എസ് ആര്‍ ടി സിയി ലെ സ്ത്രീകളുടെ സൗജന്യ യാത്ര മുഖ്യമന്ത്രി തീരുമാനിക്കും

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം

സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികളും എത്തും

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം, പ്രതി അഷ്‌ക്കര്‍ കുറ്റം സമ്മതിച്ചു

നോര്‍വേ ചെസ് കിരീടം ചൂടി ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ, ആര്‍ പ്രഗ്‌നാനന്ദ ചരിത്രം സൃഷ്ഠിച്ച ആദ്യ ഇന്ത്യകാരന്‍

അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി

ബംഗാളിലെ ഭാംഗറിലേ സ്ഫോടന കേസിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു

ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാതോര്‍ത്ത് കേരളം

VIDEO NEWS

സ്‌പെയിനിന്റെ മണ്ണില്‍ ലെയോ പാപ്പയ്‌ക്ക്‌ ഉജ്ജ്വല സ്വീകരണം | POPE LEO XIV

ക്രൈസ്തവയൂറോപ്പിനെ ജീവന്‍ കൊടുത്തും തിരിച്ചു പിടിക്കാന്‍ രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിന് അവര്‍

ഏയ്ഞ്ചൽസ് ആർമിയിലെ ജിയാനയ്ക്ക് യാത്രാമൊഴി | LIVE | GIANNA MARIAM JOSEPH | FUNERAL SERVICE

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU