CHURCH NEWS
സ്വവര്‍ഗ്ഗ ബന്ധങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കി പാപ്പ
2025-09-20
പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ വിശ്വാസത്തില്‍ അനേകരുടെ പിതാവായി നിലകൊണ്ട് വിശ്വാസത്തില്‍ മറ്റുള്ളവരെ ദൃഢപ്പെടുത്തുക എന്ന ദൗത്യത്തിനാണ് പരമ പ്രാധാന്യം നല്‍കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ വിഷയത്തില്‍ ആദ്യമായി നിലപാടറിയിച്ച് പാപ്പ.
പത്രോസ് ശ്ലീഹായുടെ പിന്‍ഗാമി എന്ന നിലയ്ക്ക് വിശ്വാസികളുടെ പിതാവായി നിലകൊണ്ട് ഏവരേയും വിശ്വാസത്തില്‍ ദൃഢപ്പെടുത്തുക എന്നതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഒരു ലോക നേതാവെന്ന നിലയില്‍ തനിക്ക് ഏറെ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തന്റെ അടിസ്ഥാനപരവും പ്രഥമവുമായ ഉത്തരവാദിത്വം വിശ്വാസത്തില്‍ കത്തോലിക്കാ സഭയെ നയിക്കുക എന്നതാണെന്നും പാപ്പ ഊന്നി പറഞ്ഞു. കത്തോലിക്കാ സഭയില്‍ നടക്കുന്ന ധ്രുവീകരണ പ്രവര്‍ത്തനങ്ങളെ തുടരാന്‍ അനുവദിക്കുകയില്ല എന്നും എല്‍ ജി ബി ടി വിഷയത്തില്‍ സഭയുടെ പ്രബോധനം മാറ്റമില്ലാതെ തുടരുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
പാപ്പയുടെ ജീവചരിത്രകുറിപ്പായ സിറ്റിസണ്‍ ഓഫ് ദി വേള്‍ഡ്; മിഷനറി ഓഫ് ട്വെന്റി ഫസ്റ്റ് സെഞ്ച്വറി എന്നീ പുസ്തകങ്ങളെ സംബന്ധിച്ച് ക്രൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാപ്പാ തന്റെ വ്യക്തമായ നിലപാട് വെളിപ്പെടുത്തിയത്. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തില്‍ അധിഷ്ഠിതമായ പരമ്പരാഗത കുടുംബ സങ്കല്‍പം ഊന്നിപറഞ്ഞ പാപ്പ, എല്‍ ജി ബി ടി വിഷയത്തെ കൈകാര്യം ചെയ്യുന്നത് സഭയ്ക്കുള്ളില്‍ തന്നെ വലിയ വിഭാഗീയതയുടെ വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ വിഷയത്തില്‍ സഭ നിലപാട് മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധി ആണെനും സഭയില്‍ മാറ്റങ്ങള്‍ക്കായി ചിന്തിക്കുന്നതിന് മുമ്പ് സ്വന്തം മനോഭാവങ്ങളാണ് മറ്റേണ്ടത്തെന്നും പാപ്പ വ്യക്തമാക്കി. വിവാഹത്തെയും ലൈംഗികതയെയും സംബന്ധിച്ച സഭാ പഠനങ്ങള്‍ അടുത്ത കാലത്തൊന്നും മാറില്ലെന്നും പാപ്പ ഉറപ്പിച്ചു പറഞ്ഞു.
വടക്കന്‍ യൂറോപ്പില്‍ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ അനുകൂലിക്കുന്ന തരത്തില്‍ ആശീര്‍വാദ ചടങ്ങുകള്‍ നടത്തുന്ന സഭാവിഭാഗങ്ങളുടെ നിലപാടിനെ പാപ്പ എതിര്‍ക്കുകയും ചെയ്തു. സഭ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റിയുടെ അടിസ്ഥാനത്തില്‍ അല്ല ആരെയും സ്വാഗതം ചെയ്യുന്നതെന്നും എല്ലാവരും ക്ഷണിക്കപ്പെട്ടവരാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലെ വ്യാജ പ്രചാരങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും മനുഷ്യരുടെയും മനുഷ്യത്വത്തിന്റെയും മൂല്യം പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ട് എ ഐ യുടെ സാധ്യതകളില്‍ നിക്ഷേപം നടത്തുന്ന അതിസമ്പന്നരെക്കുറിച്ച് താന്‍ ആശങ്കാകുലനാണെന്നും ആരും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഒരുപക്ഷെ നമ്മളും ഇതിന്റെ ഇരകളായി മാറാം എന്നും പാപ്പ പറഞ്ഞു. ആര്‍ക്കും വിശ്വാസസത്യങ്ങളെക്കുറിച്ചു സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഉപകാരപ്പെടുന്ന എ ഐ പോപ്പിനെ നിര്‍മ്മിക്കുന്നത്തിന്റെ അനുവാദത്തിനായി തന്നെ സമീപിച്ചവരോട് ഒരിക്കലും അത് അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു ലെയോ പാപ്പയുടെ മറുപടി. ഒരു അവതാര്‍ ആയി പ്രതിനിധീകരിക്കപ്പെടേണ്ട ഒന്നല്ല മാര്‍പ്പാപ്പയുടെ പദവി എന്നും പാപ്പ പറഞ്ഞു
News
കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി
ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...
കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ
അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...
