CHURCH NEWS

വിട നല്‍കാന്‍ ഒരുങ്ങി കേരള കത്തോലിക്കാ സഭ

2025-09-20

ഇടയ ശുശ്രൂഷയിലൂടെ ഏവരുടെയും മനസ്സില്‍ ഇടം കണ്ടെത്തിയ കാലം ചെയ്ത ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന് വിട നല്‍കാന്‍ ഒരുങ്ങി ത്യശ്ശൂര്‍. സംസ്‌കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം സെപ്റ്റംബര്‍ 20 ന് കാലത്ത് തൃശൂര്‍ അതിരൂപതാ മന്ദിരത്തില്‍ ആരംഭിക്കും.

ശുശ്രൂഷ കാലയളവില്‍ ഹൃദ്യമായ പെരുമാറ്റം കൊണ്ട് ഏവരെയും ആകര്‍ഷിച്ചിരുന്ന കാലം ചെയ്ത ജേക്കബ് തൂങ്കുഴി പിതാവിന് വിട നല്‍കാന്‍ ഒരുങ്ങി സാംസ്‌കാരിക നഗരി. സംസ്‌കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം സെപ്റ്റംബര്‍ 20 ന് രാവിലെ 11.30നു തൃശൂര്‍ അതിരൂപതാ മന്ദിരത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ ആരംഭിക്കും. ഉച്ചയ്ക്കു 12.15ന് ഭൗതികദേഹം തൃശൂര്‍ ഡോളേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞു 3.30നു തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദ് കത്തീഡ്രലിലേക്കു കൊണ്ടുപോകും. വൈകുന്നേരം അഞ്ചിനു കത്തീഡ്രലില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍ സന്ദേശം നല്‍കും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. 

സെപ്റ്റംബര്‍ 22ന് രാവിലെ 9.30 വരെ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി അവസരമൊരുക്കും. 9.30ന് സംസ്‌കാരശുശ്രൂഷയുടെ രണ്ടാംഘട്ടം സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. 10നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ ജേക്കബ് തൂങ്കുഴിയെ അനുസ്മരിക്കും. തുടര്‍ന്ന് സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയോടുകൂടി സംസ്‌കാരശുശ്രൂഷയുടെ മൂന്നാംഘട്ടം നടക്കും. ദിവ്യബലി മദ്ധ്യേ മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസഫ് പൊരുന്നേടം അനുസ്മരണസന്ദേശം നല്‍കും. മുപ്പതിലേറെ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിനു ഭൗതികശരീരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയിലേക്കു കൊണ്ടുപോകും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മികത്വത്തിലുള്ള പ്രാര്‍ഥനയ്ക്കുശേഷം പൊതുദര്‍ശനം നടക്കും. തുടര്‍ന്നു കോഴിക്കോട് കോട്ടുളിയില്‍ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ഹോം ഓഫ് ലൗ ജനറലേറ്റില്‍ കബറടക്കും. 


News

ദിവ്യകാരുണ്യ വാനമ്പാടി അജ്‌ന ജോര്‍ജ്, ഈശോക്കൊച്ചിന് നിത്യതയില്‍ നാലാം ജന്മദിനം, അജ്‌നയുടെ മരിക്കാത്ത ...

കര്‍ഷകനെയും കൃഷിയെയും അന്യമാക്കുന്ന പക്ഷിപ്പനി, കര്‍ഷകനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികളും

കാനഡയുമായി ഇടഞ്ഞ് ട്രംപ് , ബോര്‍ഡ് ഓഫ് പീസില്‍ നിന്നും കാനഡ ഔട്ട് , കാനഡയെ ക്ഷണിച്ച തീരുമാനം ട്രംപ് ...

ട്വന്റി20 പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം, ട്വന്റി20 പാര്‍ട്ടിയില്‍ പൊട്ടിത്തെറി, 'ഒന്നോ രണ്ടശതമാനം ...

കേരളത്തില്‍ നിന്ന് മോദി തമിഴ്നാട്ടിലെയ്ക്ക, ഡിഎംകെയ്ക്കതിരെ മോദിയുടെ കടന്നാക്രമണം പ്രതീക്ഷിക്കുന്നു, ...

യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ സുപ്രധാന പ്രഖ്യാപനം, യുദ്ധം അവസാനിപ്പിക്കുന്നതിന് കരാര്‍ ഉടന്‍ നിലവില്‍ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി

ഇന്ത്യയുടെ ബഹിരാകാശത്തെ പ്രിയപുത്രി, സുനിത വില്യംസ് വിരമിച്ചു, ഇതിഹാസതുല്യമായ 27 വര്‍ഷങ്ങള്‍

VIDEO NEWS

അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനിലേക്ക് നീങ്ങിയതായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാർശകൾ ഭൂരിഭാഗവും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റുധരിപ്പിക്കുന്നതെന്ന് ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല

CUBA യിലെ കമ്മ്യൂണിസ്‌റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ നടപടി തുടങ്ങി അമേരിക്ക

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സഭആഗ്രഹിക്കുന്നില്ല MAR JOSEPH PAMPLANY

യുവതലമുറയുടെ ആവേശത്തിരയിൽ അഭിമാനത്തോടെ ജാഗോ വേദിയിൽ അഭിവന്ദ്യ പിതാക്കന്മാർ