CHURCH NEWS

വി. ദേവസഹായം പിള്ള ഭാരതത്തിലെ അല്‍മായരുടെ മധ്യസ്ഥന്‍

2025-09-20

ഭാരതത്തിലെ അല്‍മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായം പിള്ളയെ പ്രഖ്യാപിച്ച് ലെയോ 14 ാമന്‍ മാര്‍പാപ്പ. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഭാരതത്തിലെ അല്‍മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായം പിള്ളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ സ്ഥിരീകരണം നല്‍കിയത്. ഒക്ടോബര്‍ 15ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന പരിശുദ്ധ കുര്‍ബാന മധ്യേ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്ര നിമിഷം ആഘോഷിക്കാനും ഇന്ത്യയിലുടനീളം വിശുദ്ധ ദേവസഹായത്തോടുള്ള ഭക്തി സജീവമായി പ്രോത്സാഹിപ്പിക്കാനും ആര്‍ച്ചുബിഷപ്പുമാരെയും, ബിഷപ്പുമാരെയും, ഇടവക വൈദികരെയും, സന്യാസിമാരെയും, അല്‍മായ വിശ്വാസികളെയും ക്ഷണിച്ചുകൊണ്ട് സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വിശുദ്ധ ദേവസഹായം പിള്ള. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാന്‍ ദേവസഹായം പിള്ളയെ പ്രചോദിപ്പിച്ചത്. കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ സാധാരണക്കാരനും രക്തസാക്ഷിയും ആയിരുന്നു ദേവസഹായം.

തമിഴ്നാട്ടിലെ നത്തളത്തില്‍ നീലകണ്ഠപിള്ള എന്ന പേരില്‍ ജനിച്ച അദ്ദേഹം തിരുവിതാംകൂര്‍ രാജ്യത്തില്‍ ഒരു കോടതി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ആകൃഷ്ടനായ അദ്ദേഹം 1745-ല്‍ ലാസര്‍ എന്ന പേര് സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായി മാറി. ലാസര്‍ എന്ന പേരിന്റെ തമിഴ് രൂപമാണ് ദൈവമാണ് എന്റെ സഹായം' എന്നര്‍ത്ഥം വരുന്ന ദേവസഹായം എന്ന പേര്. ക്രൈസ്തവ വിശ്വസിയായി മാറിയ ദേവസഹായത്തിനു പക്ഷെ കൊടിയ പീഡനങ്ങളാണ് അതിന്റെ പേരില്‍ നേരിടേണ്ടി വന്നത്. വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന് അദ്ദേഹത്തിന്റെ പരിവര്‍ത്തനം തടവിനും പീഡനത്തിനും കാരണമായി, 1752-ല്‍ ദൈവസഹായം രക്തസാക്ഷിത്വം വരിച്ചു. 2012 ഡിസംബര്‍ 2-ന് തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നടന്ന ചടങ്ങില്‍, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള കാര്യാല പ്രീഫെക്റ്റ് കര്‍ദിനാള്‍ ആഞ്ചലോ അമറ്റോ, എസ്ഡിബി അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 മെയ് 15-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ദേവസഹായത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു.







News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്